വിസയ്‌ക്കായി വ്യാജവിവരങ്ങള്‍ നല്‍കിയ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി അറസ്റ്റില്‍
വ്യാജ വിവരങ്ങള്‍ നല്‍കി വിസ ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച ഉയര്‍ന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയെ അമേരിക്കന്‍ പോലീസ് അറസ്‌റ്റ്‌ചെയ്‌തു. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഡെപ്യൂട്ടി കൗണ്‍സില്‍ ജനറല്‍ ദേവയാനി ഖോബ്രാഗ്‌ഡേ ആണ് അറസ്റ്റിലായത്. ഇവരുടെ വീട്ടുജോലിക്കാരുടെ പരാതിപ്രകാരമാണ് അറസ്റ്റ്. ഇവരെ പിന്നീട് 250,000 ഡോളര്‍ അടപ്പിച്ച് ജാമ്യത്തില്‍ വിട്ടു. ഇന്ത്യയിലെ ഡെപ്യൂട്ടി കാന്‍സല്‍ ജനറലാണ് ദേവയാനി.
ഇന്ത്യയില്‍ നിന്നുള്ള വീട്ടുജോലിക്കാരിക്ക് വേണ്ടി ഇവര്‍ വ്യാജ വിവരങ്ങള്‍ നല്‍കി വിസ നേടാന്‍ ശ്രമിച്ചെന്നാണ് കേസ്. കൂടാതെ വീട്ടുജോലിക്കാരിയെ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യിപ്പിക്കുകയും ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തതായും ആരോപണമുണ്ട്. 4500 ഡോളര്‍ വീട്ടുജോലിക്കാരിക്ക് നല്‍കണമെന്നാണ് അമേരിക്കയിലെ വ്യവസ്ഥ. എന്നാല്‍ ഇതിലും കുറഞ്ഞ വേതനമാണ് ദേവയാനി നല്‍കിക്കൊണ്ടിരുന്നത്.
ഇത്തരത്തിലുള്ള നടപടി യുഎസ് അനുവദിക്കില്ലെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ഭരാറ വ്യക്തമാക്കി. പരമാവധി 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha