രേഷ്മ റാണി മിസ്സ് മലയാളി അയര്‍ലന്‍ഡ്
വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാളി മഹോത്സവത്തോടനുബന്ധിച്ച് നടന്ന സൗന്ദര്യമത്സരത്തില്‍ രേഷ്മ റാണി മിസ് മലയാളി അയര്‍ലന്‍ഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഏയ്ഞ്ചല്‍ ചാക്കോ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയും ലിബിനാ പിനോ സെക്കന്‍ഡ് റണ്ണര്‍ അപ്പ് ആയും തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ഐ-പ്രീജ ജോയ്, ബെസ്റ്റ് കോണ്‍ഫിഡന്റ്- നീതു സലീം, ബെസ്റ്റ് സ്‌മൈല്‍ അലന്‍ റോസ് എന്നിവരെയും തിരഞ്ഞെടുത്തു.
ഇന്ത്യന്‍ അംബാസിഡര്‍ രാധിക ലാല്‍ ലോകേഷ് മുഖ്യാതിഥിയായിരുന്നും ഗ്ലോബല്‍ ചെയര്‍മാന്‍ ജോളി തടത്തില്‍, പാര്‍ലമെന്റംഗം ജോനാ ടഫി, ഡെപ്യൂട്ടി മേയര്‍ എയ്മണ്‍ ടഫി എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് അംബാസഡര്‍ രാധിക ലാല്‍ ലോകേഷ്, മേഴ്‌സി, ലീന സെന്‍, രാജു കുന്നക്കാട്ട്, ബിജു ഇടക്കുന്നത്ത്, ഹാരി തോമസ് എന്നിവര്‍ സമ്മാനദാനം നടത്തി.
https://www.facebook.com/Malayalivartha