ഇന്ത്യ ശക്തമായി ഇടപെട്ടപ്പോള്‍ അമേരിക്കയ്‌ക്ക് കൊണ്ടു, ഇന്ത്യയുടെ നടപടികളില്‍ അമേരിക്കക്ക് അതൃപ്തി, വ്യവസ്ഥകള്‍ ഇന്ത്യ പാലിക്കണം
നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖൊബ്രഗഡയുടെ അറസ്റ്റ് സംബന്ധിച്ച ഇന്ത്യയുടെ നടപടികളില്‍ അമേരിക്ക അതൃപ്തി രേഖപ്പെടുത്തി. വിയന്ന കണ്‍വെന്‍ഷനിലെ വ്യവസ്ഥകള്‍ ഇന്ത്യ പാലിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. എംബസി ജീവനക്കാരുടെ സുരക്ഷ ഇന്ത്യ ഉറപ്പുവരുത്തണമെന്ന് അമേരിക്ക വ്യക്തമാക്കി. അമേരിക്കന്‍ എംബസിക്ക് മുമ്പില്‍ സുരക്ഷയ്ക്കായി വെച്ചിരുന്ന ബാരിക്കേഡുകള്‍ ഡല്‍ഹി പോലീസ് കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. ഇന്ത്യയിലെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും എയര്‍പോര്‍ട്ട് പാസുകളും നയതന്ത്ര പരിരക്ഷ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളും ഉടന്‍ തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ് ഉദ്യോഗസ്ഥരോടുള്ള ഇന്ത്യന്‍ നിലപാടുകളിലെ അതൃപ്തിയാണ് അമേരിക്ക ഇന്ന് രേഖപ്പെടുത്തിയത്.
സ്ത്രീ തടവുകാര്‍ക്കൊപ്പമാണ് ദേവയാനിയെ പാര്‍പ്പിച്ചതെന്നാണ് അമേരിക്കയുടെ വിശദീകരണം. അവരില്‍ മയക്കുമരുന്ന് കേസിലെ പ്രതികള്‍ ഉണ്ടായിരുന്നോ എന്ന് അറിയില്ലെന്നും വിശദീകരിച്ചു. അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍ ഡപ്യൂട്ടി കോണ്‍സുലേറ്റ് ദേവയാനി ഖോബ്രഗഡെയ്ക്ക് കനത്ത അപമാനം നേരിടേണ്ടിവന്നതിനെതിരെയാണ് ഇന്ത്യ പ്രതികരിച്ചത്. ഡിസംബര്‍ 12 നാണ് ദേവയാനിയെ വിസ ക്രമക്കേടിന്റെ പേരില്‍ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റ് അറസ്റ്റ് ചെയ്യുകയും യുഎസ് മാര്‍ഷല്‍ സര്‍വീസസിന് കൈമാറുകയും ചെയ്തത്. നയതന്ത്ര മര്യാദകള്‍ ലംഘിച്ച് പരസ്യമായി വിലങ്ങുവെച്ചായരുന്നു അറസ്റ്റ്. ദേവയാനിയെ വിവസ്ത്രയാക്കി പരിശോധിച്ചെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. ഈ സംഭവത്തില്‍ അമേരിക്ക നിരുപാധികം മാപ്പ് പറയണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha