ആവര്‍ത്തിച്ചവര്‍ വിവസ്‌ത്രയാക്കി പരിശോധിച്ചു, സ്രവമെടുത്തു, വിലങ്ങുവച്ചു, സഹിക്കാതെ പലതവണ പൊട്ടിക്കരഞ്ഞു... കത്ത് പുറത്ത്
ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിക്ക് ലഭിക്കാവുന്നതില്‍ വലിയ അപമാനമാണ് അമേരിക്കയില്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖൊബ്രഗഡെയ്‌ക്ക് അനുഭവിക്കേണ്ടി വന്നത്. ദേവയാനി തന്റെ സുഹൃത്തുക്കള്‍ക്കയച്ച ഇമെയില്‍ ആരേയും വേദനിപ്പിക്കുന്നതാണ്.
ആവര്‍ത്തിച്ചവര്‍ എന്നെ വിലങ്ങുവച്ചു. വിവസ്‌ത്രയാക്കി പരിശോധിച്ചു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാവിറ്റി സെര്‍ച്ചിനായി സ്രവമെടുത്തു. ഡിഎന്‍എ ടെസ്റ്റിനായി ഉമിനീരെടുത്തു. പലയവസരങ്ങളിലും ഞാന്‍ പൊട്ടിക്കരഞ്ഞു.
ഞാന്‍ നയതന്ത്ര ഉദ്യോഗസ്ഥയായതു കൊണ്ട് ഇത്തരം ടെസ്റ്റുകളില്‍ നിന്നും ഒഴിവാക്കണമെന്ന് തുടരെ പറഞ്ഞിട്ടും അവര്‍ വകവെച്ചില്ല. പതിവ് കുറ്റവാളികള്‍ക്കും മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കും ഒപ്പമാണ് എന്നെ ജയിലിലാക്കിയത്.
ഈ പ്രതിസന്ധിയില്‍ എനിക്ക് എല്ലാ പിന്തുണയും നല്‍കിയത് എന്റെ സര്‍വീസിലും രാജ്യത്തും ഉള്ളവരാണ്. ആ പിന്തുണ ശക്തമായ നടപടിയിലേക്ക് വഴിവയ്‌ക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. അത് എനിക്കും എന്റെ കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്നും ഭീഷണിയിലായ എന്റെ സര്‍വീസിന് അന്തസ് നല്‍കുമെന്നും എനിക്ക് ഉറപ്പുണ്ട്.
ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
എല്ലാവര്‍ക്കും എന്റെ നന്ദി.
അതേസമയം വിസാ ക്രമക്കേട് ആരോപിച്ച് അമേരിക്കയില്‍ അറസ്റ്റു ചെയ്യപ്പെട്ട ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ദേവയാനി ഖൊബ്രഗഡെയെ എക്യരാഷ്ട്ര സഭയുടെ ദൗത്യസംഘത്തിലെ ഇന്ത്യന്‍ സ്ഥിരാംഗമാക്കി. ദേവയാനിക്ക് നയതന്ത്ര പരിരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതോടെ ദേവ്‌യാനിക്ക് വിദേശരാജ്യങ്ങളില്‍ നയതന്ത്ര പരിരക്ഷ നല്‍കാന്‍ അമേരിക്ക നിര്‍ബന്ധിതമാകും.
വീട്ടുജോലിക്കാരിക്ക് മതിയായ പ്രതിഫലം നല്‍കിയില്ല, ജോലിക്കാരിക്കുവേണ്ടിയുള്ള പാസ്‌പോര്‍ട്ട് അപേക്ഷയില്‍ തെറ്റായ രേഖകള്‍ സമര്‍പ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ദേവയാനി ന്യൂയോര്‍ക്കില്‍ അറസ്റ്റിലായത്. 1999 ബാച്ചിലെ ഐഎഫ്എസ് ഓഫീസറാണ് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സുലായ ദേവയാനി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha