ജോലി നഷ്‌ടപ്പെട്ട മുഴുവന്‍ പ്രവാസികള്‍ക്കും ഓണ്‍ലൈന്‍ വഴി നോര്‍ക്കാ റൂട്ട്‌സില്‍ രജിസ്‌റ്റര്‍ ചെയ്യാം; കാരണവും, തൊഴിലും രേഖപ്പെടുത്തണം
ഗള്‍ഫ്‌മേഖലകളില്‍നിന്നു ജോലി നഷ്‌ടപ്പെട്ടെത്തുന്ന മുഴുവന്‍ പ്രവാസികള്‍ക്കും ഓണ്‍ലൈന്‍ വഴി നോര്‍ക്കാ റൂട്ട്‌സില്‍ പേര് രജിസ്‌റ്റര്‍ ചെയ്യമെന്നു നോര്‍ക്ക അധികൃതര്‍.
തിരിച്ചെത്തുന്നവര്‍ക്കു വിമാനത്തവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്കയുടെ ഹെല്‍പ് ഡെസ്‌കുകളില്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ സംവിധാനമില്ലാത്ത സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് സൗകര്യമൊരുക്കിയത്. സൗദിയൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ജോലി നഷ്‌ടപ്പെട്ടെത്തുന്നവര്‍ വിമാനത്താവളങ്ങളിലെ നോര്‍ക്ക സെല്ലുമായി ബന്ധപ്പെടുമ്പോള്‍ സര്‍ക്കാര്‍തലത്തില്‍ നടപടിയുണ്ടായാല്‍ മാത്രമെ രജിസ്‌ട്രേഷനും ആനുകൂല്യങ്ങളും സാധ്യമാവൂ എന്നു പറഞ്ഞു മടക്കുകയായിരുന്നു.
ഇതു സംബന്ധിച്ചു വാര്‍ത്ത ശ്രദ്ധയില്‍പെട്ടപ്പോഴാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു തിരിച്ചെത്തുന്ന മുഴുവന്‍ പ്രവാസികള്‍ക്കും ഓണ്‍ലൈന്‍ വഴി രജിസ്‌റ്റര്‍ ചെയ്യാനുള്ള സൗകര്യം നോര്‍ക്ക ഏര്‍പ്പെടുത്തിയത്. ഇതിനായി നോര്‍ക്കാറൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ റിട്ടേണ്‍ രജിസ്‌ട്രേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌തശേഷം ജോലിചെയ്‌ത രാജ്യത്തിന്റെ പേര് രജിസ്‌റ്റര്‍ ചെയ്‌താല്‍ മതി.
മറ്റു രാജ്യങ്ങളില്‍നിന്നെത്തിയവര്‍ക്ക് ഓണ്‍ലൈന്‍ വഴി പേര് രജിസ്‌റ്റര്‍ ചെയ്യാമെങ്കിലും മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. അപേക്ഷ പൂരിപ്പിക്കുമ്പോള്‍ ജോലി നഷ്‌ടപ്പെടാനുണ്ടായ കാരണവും സര്‍ക്കാര്‍ ധനസഹായം പ്രതീക്ഷിക്കുന്നുണ്ടോയെന്നും എന്തു തൊഴിലിനാണു ധനസഹായം വേണ്ടതെന്നും ചോദിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha