ഒരു ഇന്ത്യന്‍ പണി... അമേരിക്കന്‍ നയതന്ത്രജ്ഞരുടെ രേഖകളും ജീവനക്കാരുടേയും വീട്ടുവേലക്കാരുടേയും ശമ്പളവും അറിയണം, സാവകാശം തേടി അമേരിക്ക
ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡയെ അറസ്റ്റ് ചെയ്‌ത സംഭവത്തില്‍ അതേ നാണയത്തില്‍ ഇന്ത്യ പ്രതികരിക്കുന്നു. വിസ എടുക്കുന്ന സമയത്ത് പറഞ്ഞിരുന്ന ശമ്പളത്തേക്കാളും കുറഞ്ഞ ശമ്പളം നല്‍കി എന്ന വീട്ടു വേലക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് ദേവയാനിയെ അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്‌തത്. ദേവയാനി ചെയ്‌ത തെറ്റിനേയോ അറസ്റ്റിനേയോ ഒന്നുമല്ല ഇന്ത്യ ചോദ്യം ചെയ്യുന്നത്.
ഇന്ത്യ എന്ന രാജ്യത്തെ പ്രതിനിധീകരിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥയെ സാധാരണക്കാരെപ്പോലെ അറസ്‌റ്റ് ചെയ്‌തു. മാത്രമല്ല അവരെ നഗ്നയാക്കി പരിശോധിച്ചു. അതോടൊപ്പം ദേവയാനിയെ മയക്കുമരുന്നു കേസിലെ പ്രതികളോടൊപ്പം സെല്ലില്‍ അടയ്‌ക്കുകയും ചെയ്‌തു.
പാവപ്പെട്ട മത്സ്യതൊഴിലാളികളെ വെടിവെച്ചു കൊന്നിട്ടു കൂടി ഇറ്റലിക്കാരായ നാവികരോടു പോലും ഇന്ത്യ കാണിച്ച ബഹുമാനം ഓര്‍ക്കുക.
സാധാരണ വിസ നിയമങ്ങളില്‍ പറയുന്ന ശമ്പളം ബഹുഭൂരിപക്ഷത്തിനും നല്‍കാറില്ലെന്ന് എല്ലാ പ്രവാസികള്‍ക്കും അറിയാം. വിസാ ചട്ടങ്ങളില്‍ പറയുന്നതിനേക്കാളും എത്രയോ താഴെയായിരിക്കും അവരുടെ കൂടെ പണിയെടുക്കുന്നവര്‍ക്ക് നല്‍കുക. പലപ്പോഴും വാക്കാലുള്ള ധാരണയില്‍ ഈ ശമ്പളം ഉറപ്പിച്ചിട്ടായിരിക്കും അവര്‍ക്ക് വിസ നല്‍കുന്നതു പോലും. അതാണ് ദേവയാനിയ്‌ക്കും സംഭവിച്ചത്. ജോലിക്കാര്‍ പരാതിപ്പെടുമ്പോഴാണ് പലപ്പോഴും വിസ എടുത്തു നല്‍കുന്ന സ്‌പോണ്‍സര്‍ കുടുങ്ങുന്നത്.
ഇക്കാര്യം നന്നായി അറിയുന്ന കേന്ദ്രസര്‍ക്കാര്‍ ഇതേ അടവുതന്നെയാണ് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു നേരെയും പ്രയോഗിച്ചത്. എംബസിയിലേയും കോണ്‍സലേറ്റുകളിലേയും ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ രേഖകളും ജീവനക്കാരുടേയും വീട്ടുവേലക്കാരുടേയും വിശദാംശങ്ങളും വേതനത്തിന്റെ വിവരങ്ങളുമാണ് ഇന്ത്യ ഉടനടി ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.
ഇതോടെ വെട്ടിലായ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇവ സംഘടിപ്പിക്കാന്‍ പരക്കം പായുകയാണ്. രേഖകള്‍ ഹാജരാക്കാനുള്ള സമയം നീട്ടിനല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അമേരിക്ക ഇപ്പോള്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേസമയം ദേവയാനി ഖൊബ്രഗഡയ്ക്ക് ഐക്യരാഷ്ട്രസഭയുടെ ഇന്ത്യന്‍ സ്ഥിരം മിഷനില്‍ അക്രഡിറ്റേഷന്‍ നല്‍കി. ഇന്ത്യയുടെ ആവശ്യങ്ങള്‍ ഏറെക്കുറെ അംഗീകരിച്ചാണ് ദേവയാനിക്ക് യുഎന്‍ അക്രഡിറ്റേഷന്‍ അനുവദിച്ചത്. ഇതോടെ പൂര്‍ണ നയതന്ത്രപരിരക്ഷ ലഭിക്കുമെന്ന് ഏറക്കുറെ ഉറപ്പായി.
നയതന്ത്രജ്ഞയുടെ അറസ്റ്റ് ഇന്ത്യ കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചിരുന്നു. ദേവയാനിക്ക് നയതന്ത്ര പരിരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട കത്ത് ഇന്ത്യന്‍ സ്ഥാനപതി അശോക് മുഖര്‍ജിയാണ് കൈമാറിയത്.
എന്നാല്‍ യുഎന്‍ മിഷനിലേക്ക് മാറ്റുന്നതിന് മുന്‍പ് രജിസ്ടര്‍ ചെയ്ത കേസായതിനാല്‍ മുന്‍കാല പ്രാബല്യം ലഭിക്കില്ല. എങ്കിലും ദേവയാനി കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ല. ദേവയാനിക്ക് ഇന്ത്യയിലേക്ക് വരുന്നതിനും തടസ്സമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha