പ്രവാസി നിക്ഷേപത്തില്‍ വന്‍ വര്‍ധന
സംസ്ഥാനത്തെ ബാങ്കുകളില്‍ പ്രവാസി നിക്ഷേപത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 39.14 ശതമാനത്തിന്റെ വര്‍ധനവാണ് പ്രവാസി നിക്ഷേപം രേഖപ്പെടുത്തിയതെന്ന് സംസ്ഥാന ബാങ്കേഴ്‌സ് സമിതി അവലോകന യോഗം വിലയിരുത്തി. ഈ സാമ്പത്തികവര്‍ഷം മാര്‍ച്ചില്‍ 14,719 കോടിയായിരുന്ന പ്രവാസി നിക്ഷേപം സപ്തംബറിലെത്തിയപ്പോള്‍ 80,909 കോടിയായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ 58,150 കോടി രൂപയായിരുന്നു ബാങ്കുകളില്‍ പ്രവാസി നിക്ഷേപമായി ലഭിച്ചത്. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ 2013 സപ്തംബര്‍വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ പ്രവാസി നിക്ഷേപത്തില്‍ 22,759 കോടി രൂപ അധികമായി ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
രൂപയുടെ മൂല്യത്തകര്‍ച്ചയാണ് സംസ്ഥാനത്തെ ബാങ്കുകളിലെ പ്രവാസിനിക്ഷേപം കുത്തനെ ഉയരാനുണ്ടായ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. പ്രവാസി നിക്ഷേപ സമാഹരണത്തില്‍ സ്വകാര്യ ബാങ്കുകളാണ് മുന്നില്‍- 40.59 ശതമാനം. 38.28 ശതമാനവുമായി സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പാണ് തൊട്ടുപിന്നില്‍. ദേശസാല്‍കൃത ബാങ്കുകളിലെ നിക്ഷേപം 20.81 ശതമാനവും നഗരകേന്ദ്രീകൃത ബാങ്കുകളിലെ നിക്ഷേപം 30.54 ശതമാനവും ഗ്രാമീണബാങ്കുകളുടേത് 3.84 ശതമാനവുമാണ്.
സ്വകാര്യബാങ്ക്- 32,840 കോടി രൂപ, സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ്- 30,975 കോടി, ദേശസാല്‍കൃത ബാങ്ക്- 16,839 കോടി രൂപ എന്നിങ്ങനെയാണ് മൊത്തം നിക്ഷേപം. സെപ്തംബര്‍ അവസാനിച്ചപ്പോള്‍ സംസ്ഥാനത്തെ വാണിജ്യബാങ്കുകളുടെ ആകെ നിക്ഷേപം 2,52,338 കോടി രൂപയായി. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറുമാസം സംസ്ഥാനത്തെ വാണിജ്യബാങ്കുകള്‍ 34,909 കോടി രൂപയാണ് കാര്‍ഷികമേഖലയില്‍ ചെലവഴിച്ചത്. 2013-14 വര്‍ഷം മൊത്തം ചെലവിന്റെ 43 ശതമാനം തുക (80,463 കോടി) രൂപ കാര്‍ഷികമേഖലയില്‍ ചെലവഴിക്കുകയാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. 34,909 കോടി രൂപ ചെലവഴിച്ചതില്‍ 16,551 കോടി കാര്‍ഷികമേഖലയിലും 2,717 കോടി വ്യവസായമേഖലയിലും 15,641 കോടി രൂപ സേവനരംഗ മേഖലയിലുമാണ്. 2013-14 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ സംസ്ഥാനത്തെ ബാങ്കുകളുടെ ആഭ്യന്തരനിക്ഷേപം 8,471 (67.93) കോടിയായി വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 6,265 കോടിയായിരുന്നു ആഭ്യന്തരനിക്ഷേപം. സപ്തംബര്‍ അവസാനിച്ചപ്പോള്‍ സംസ്ഥാനത്തെ വാണിജ്യബാങ്കുകളിലെ വായ്പാനിക്ഷേപ അനുപാതത്തില്‍ 71.80 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha