യുഎഇയില്‍ പരിധിയില്ലാതെ വൈഫൈ ഇന്റര്‍നെറ്റ്
മൊബൈല്‍ സേവന ദാതാക്കളായ എത്തിസലാത്ത് വിദേശ യാത്രക്കാര്‍ക്ക് വേണ്ടി പുതിയ പദ്ധതി അവതരിപ്പിച്ചു. പുതിയ പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ വൈഫൈ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും.
യു. എ. ഇ. യില്‍ നിന്നും വിദേശ യാത്ര നടത്തുന്നവരെ ലക്ഷ്യമിട്ടാണ് എത്തിസലാത്ത് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. വൈഫൈ ലഭിക്കുന്നതിന് 130 രാജ്യങ്ങളിലായി 14 ലക്ഷം ഹോട്ട്‌സ്‌പോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്.വൈഫൈ ഹോട്ട്‌സ്‌പോട്ട് രംഗത്തെ പ്രമുഖ സ്ഥാപനമായ ഐ പാസുമായി സഹകരിച്ചാണ് എത്തിസലാത്ത് വിദേശ രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കുന്നത്. വിമാനത്താവളങ്ങളിലും ആഡംബര ഹോട്ടലുകളിലുമെല്ലാം ഇന്റര്‍നെറ്റ് ലഭിക്കും.ഒരു മാസത്തേക്ക് നൂറ് ദിര്‍ഹമാണ് അടയ്‌ക്കേണ്ടത്. പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കും പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
യു. എ. ഇയില്‍ കഴിഞ്ഞയാഴ്ച മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം നിലവില്‍ വന്നിരുന്നു.ഇതിനെ തുടര്‍ന്ന് മൊബൈല്‍ സേവന ദാതാക്കളായ എതിസലാത്തും ഉപഭോക്താകള്‍ക്ക് ദിവസവും പുതിയ നിരവധി അനുകൂല്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha