ഖത്തറില്‍ അടുത്തവര്‍ഷം നവംബര്‍ മുതല്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധം
ഖത്തറിലുള്ള എല്ലാ ഇന്ത്യക്കാരും അവരുടെ പാസ്പോര്‍ട്ടുകള്‍ മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ടുകളാണെന്ന് ഉറപ്പുവരുത്തണമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ ആവശ്യപ്പെട്ടു. 2015 നവംമ്പര്‍ 25 മുതല്‍ വിദേശ യാത്രകള്‍ക്ക് മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണിത്.
പേരും വിലാസവും മറ്റു വിവരങ്ങളും കൈകൊണ്ട് രേഖപ്പെടുത്തിയതും ഫോട്ടോ ഒട്ടിച്ചതുമായ പാസ്പോര്‍ട്ടുകള്‍ കൈവശമുളളവരാണ് പാസ്പോര്‍ട്ട് മാറ്റേണ്ടത്. 2001ന് മുമ്പുള്ള പാസ്പോര്‍ട്ടുകളാണ് ഇത്തരത്തിലുള്ളത്.
ഇത്തരം പാസ്പോര്‍ട്ടിന്റെ കാലവധി 2015 നവംമ്പര്‍ 24ന് ശേഷവുമുണ്ടെങ്കില്‍ അവ നിര്‍ബന്ധമായും മാറ്റിയിരിക്കണം. ഇത്തരം പാസ്പോര്‍ട്ട് ഉളളവര്‍ക്ക് 2015 നവംബര്‍ 25 മുതല്‍ വിസയും വിദേശ രാജ്യങ്ങളിലേക്കുളള പ്രവേശനവും അനുവദിക്കില്ല.
ഇന്ത്യയില്‍ 2001 മുതല്‍ മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ട് ഇഷ്യു ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. അതിന് മുമ്പ് 20 വര്‍ഷത്തെ കാലാവധിയില്‍ പാസ്പോര്‍ട്ട് എടുത്തവയാണ് മാറ്റേണ്ടത്. ഇത്തരം പാസ്പോര്‍ട്ട് കൈവശമുളളവര്‍ അവരുടെ പാസ്പോര്‍ട്ട് റീഇഷ്യു ചെയ്യാനുളള അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha