നിയമം എല്ലാവര്‍ക്കും ഒരുപോലെ രാജകുമാരന് വധശിക്ഷ
സൗദി അറേബ്യയില്‍ കൊലക്കേസില്‍ പ്രതിയായ രാജകുടുംബാംഗത്തിന് വധശിക്ഷ. കൊല്ലപ്പെട്ട സൗദി പൗരന്റെ ബന്ധുക്കള്‍ മാപ്പ് നല്‍കാന്‍ തയ്യാറല്ല എന്ന് അറിയിച്ചതോടെയാണ് രാജകുമാരന് വധശിക്ഷ ഉറപ്പായത്. കേസില്‍ സൗദി രാജകുമാരന് കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കള്‍ മാപ്പ് നല്‍കിയാല്‍ വധ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാമെന്ന് കോടതി വിധിച്ചിരുന്നു.
തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ മാധ്യസ്ഥതയില്‍ രാജകുമാരന്റെ കുടുംബം കൊല്ലപ്പെട്ട വ്യക്തിയുടെ പിതാവുമായി പലവട്ടം ചര്‍ച്ച നടത്തി. ആവശ്യപ്പെടുന്ന തുക നല്‍കാമെന്ന് രാജകുമാരന്റെ കുടുംബം വാഗ്ദാനം നല്‍കി. എന്നാല്‍ കൊല്ലപെട്ട വ്യക്തിയുടെ പിതാവ് ഈ വാഗ്ദാനം നിരസിച്ചു.
എന്നാല്‍ ഉദ്യോഗസ്ഥര്‍ തന്റെ കുടുംബത്തില്‍ സമ്മര്‍ദം ചെലുത്തുന്നു എന്ന് കാണിച്ച് സൗദി പൗരന്റെ പിതാവ് കഴിഞ്ഞ ദിവസം സൗദി കിരീടവകാശിയ്ക്ക് പരാതി നല്‍കി. ഈ പരാതിയില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ സൗദി ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ സല്‍മാന്‍ രാജകുമാരന്‍ ഉത്തരവിട്ടതോടെയാണ് രാജകുമാരന്റെ വധശിക്ഷ ഉറപ്പായത്.
നിയമം എല്ലാവര്ക്കും ഒരു പോലെയാണെന്നും അതില്‍ വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലെന്നും സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. വധശിക്ഷ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha