പാസ്പോര്‍ട്ട് വേണമെങ്കില്‍ മീശ വടിച്ച് കളയണം
ഷാര്‍ജ വിമാനത്താവളത്തില്‍ മലയാളി യാത്രക്കാരന്റെ പാസ്പോര്‍ട്ട്, ഉദ്യോഗസ്ഥന് തടഞ്ഞുവച്ചതായി ആരോപണം. അതിനു പറഞ്ഞ കാരണമാണ് ഏറെ വിചിത്രം. തിരുവനന്തപുരം സ്വദേശിയായ സുജീവ്കുമാറിന്റെ മീശ, പാസ്പോര്‍ട്ട് കണ്ട്രോള് ഓഫീസര്‍ക്ക് ഇഷ്ടപ്പെടാത്തതാണത്രേ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് തടഞ്ഞുവയ്ക്കാന്‍ ഉദ്യോഗസ്ഥനെ പ്രേരിപ്പിച്ചത്.
സംഭവത്തെകുറിച്ച്, ഷാര്‍ജ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നാച്യുറലൈസേഷന്‍ ആന്‍ഡ് ഫോറിന് അഫയേഴ്സ് ഉദ്യോഗസ്ഥന് അന്വേഷണം നടത്തി വരുന്നു.
ആരോപണം സത്യമാണോ എന്നറിയാന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിയ്ക്കുമെന്നും, ആവശ്യമെങ്കില്‍ നടപടി എടുക്കുമെന്നും വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ അബ്ദുള്ള ബിന്‍ സാഹൂ പറഞ്ഞു. സ്ഫോറ്റ് വെയര്‍ എഞ്ചിനീയറായ സുജീവ്കുമാര്, തിരുവനന്തപുരത്തു നിന്നും വെള്ളിയാഴ്ചയാണ് ഷാര്‍ജ വിമാനത്താവളത്തില്‍ എത്തിയത്.
പാസ്പോര്‍ട്ട് തിരികെ കിട്ടണമെങ്കില്‍ മീശ വടിച്ചു കളയണമെന്ന് പാസ്പോര്‍ട്ട് കണ്ട്രോള് ഓഫീസര്‍ ഭീഷണി മുഴക്കിയതായി സുജീവ് കുമാര്‍ ആരോപിച്ചു. പാസ്പോര്ട്ടില് മുദ്ര വച്ച ശേഷം ഓഫീസര്‍ തിരികെ നല്‍കിയില്ല എന്ന് സുജീവ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha