വിസ റാക്കറ്റില്‍ പിടി മുറുക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
രാജ്യത്ത് വ്യാജവിസയുമായി എത്തിയ വിദേശികള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ കൈക്കൊള്ളാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷേഖ് മുഹമ്മദ് അല്‍-ഖാലിദ് അല്‍-സബയുടെ നിര്‍ദേശപ്രകാരം രൂപവത്‌ക്കരിച്ച ഉദ്യോഗസ്ഥ സംഘമാണ് വ്യാജവിസ മാഫിയക്കെതിരെയുള്ള അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്നത്.
കുടിയേറ്റ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വലിയൊരു സംഘം വിസറാക്കറ്റിനുവേണ്ടി പ്രവര്‍ത്തിക്കുന്നതായും അനധികൃതമായി വിസ നല്‍കുന്നതായും കണ്ടെത്തി. 80000 അനധികൃത വിദേശികളാണ് രാജ്യത്തെത്തുന്നത് എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. വിസ റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചു.
വിസ റാക്കറ്റിന്റെ ഇരകളാകുന്നവര്‍ നിരപരാധികളാണെന്നും ഇവര്‍ക്കെതിരെ നടപടികള്‍ എടുക്കരുത് എന്ന് വലിയൊരു വിഭാഗം ജനപ്രതിനിധികള്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നിയമനടപടികള്‍ കര്‍ശനമാക്കിയാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ഇന്ത്യാക്കാരെ ഇത് പ്രതികുലമായി ബാധിച്ചേക്കാം.
https://www.facebook.com/Malayalivartha