30 കിലോ തന്നെ, എയര്‍ ഇന്ത്യ ബാഗേജ് നിയന്ത്രണം റദ്ദാക്കി
ഗള്‍ഫ് യാത്രക്കാര്‍ക്ക് കൊണ്ടുപോകാവുന്ന ബാഗേജിന്റെ തൂക്കം വെട്ടിക്കുറച്ച നടപടി എയര്‍ ഇന്ത്യ റദ്ദാക്കി. സൗജന്യ ബാഗേജ് അലവന്‍സ് പുനസ്ഥാപിച്ചത് പ്രവാസികള്‍ക്ക് ആശ്വസകരമായി.
അഞ്ച് മാസം മുമ്പാണ് ബാഗേജ് അലവന്‍സ് എയര്‍ ഇന്ത്യ വെട്ടിക്കുറച്ചത്. വിമാനങ്ങളില്‍ അനുവദിച്ചിരുന്ന 30 കിലോ ബാഗേജ് 20 കിലോ ആയി വെട്ടിക്കുറയ്‌ക്കാന്‍ ജൂലൈയില്‍ തീരുമാനം വന്നതോടെ പ്രവാസി സമൂഹം പ്രതിഷേധവുമായി രംഗത്തെത്തി. ഇതേത്തുടര്‍ന്ന് അധിക പത്ത് കിലോയ്‌ക്ക് ആദ്യം 50 ദര്‍ഹവും പിന്നീട് 30 ദര്‍ഹവും നല്‍കിയാല്‍ മതി എന്ന തീരുമാനം എയര്‍ ഇന്ത്യ കൈക്കൊണ്ടു.
എന്നാല്‍ ഇപ്പോള്‍ വിമനത്തില്‍ അനുവദനീയമായ ബാഗേജിന്റെ തൂക്കം 30 കിലോ ആയി എയര്‍ ഇന്ത്യ പുനസ്ഥാപിക്കുകയാണ്. ഈ മാസം 15 മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രവ്യോമയാനവകുപ്പ് സഹമന്ത്രി കെ. സി. വേണുഗോപാല്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha