വാഹനാഭ്യാസം കാണിക്കുന്നവര്‍ക്ക് മാത്രമല്ല കണ്ടുനില്‍ക്കുന്നവര്‍ക്കും കാശ് പോകും
സൗദിയില്‍ വാഹനാഭ്യാസം നടത്തുന്നതിനെതിരെ ഭരണകൂടം കര്‍ശനമായ നിയമനടപടികളുമായി രംഗത്ത്. വാഹനാഭ്യാസങ്ങള്‍ കാരണം അപകടങ്ങളും മരണങ്ങളും വര്‍ദ്ധിച്ചുവരുന്നതിനാലാണ് അത് ക്രിമിനല്‍കുറ്റമായി കണ്ട് മുന്നോട്ട് പോകാന്‍ ഭരണകൂടം തീരുമാനിച്ചത്.
വാഹനാഭ്യാസം കാണിക്കുന്ന വ്യക്തിയ്‌ക്കും വണ്ടിയിലെ മറ്റ് യാത്രക്കാര്‍ക്കും കണ്ടു നില്‍ക്കുന്നവര്‍ക്കുമെതിരെ കുറ്റം ചുമതി ശിക്ഷാനടപടികള്‍ കൈക്കൊള്ളാനാണ് അധികൃതരുടെ തീരുമാനം. കനത്ത പിഴയും തടവുമാണ് ശിക്ഷയായി വിധിക്കുക. ആദ്യം പിടിക്കപ്പെടുന്നവര്‍ക്ക് 10,000 റിയാല്‍ ആണ് പിഴ ചുമത്തുക. ഇവരുടെ വാഹനം ഒരു മാസത്തേക്ക് കസ്റ്റഡിയില്‍ വയ്‌ക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ ആറ് മാസം മുതല്‍ 12 മാസം വരെ തടവ് ശിക്ഷയും 20,000 റിയാല്‍ പിഴയും ചുമത്തും. വാഹനം മൂന്ന് മാസത്തേക്ക് കസ്റ്റഡിയില്‍ വയ്‌ക്കും.
വാഹനാഭ്യാസിക്കു മാത്രമല്ല അത് കണ്ട് ആസ്വദിക്കുന്നവര്‍ക്കും ശിക്ഷയുണ്ട്. 1500 റിയാല്‍ അവര്‍ പിഴ നല്‍കേണ്ടിവരും. യുവാക്കള്‍ക്കിടയില്‍ വാഹനാഭ്യാസം കാണിക്കുന്നത് ഒരു ഹരമായിത്തീര്‍ന്നിട്ടുണ്ടെന്നും ഇത് മൂലം ധാരാളം അപകടമരണങ്ങള്‍ ഉണ്ടാകുണ്ടെന്നും എന്ന റിപ്പോര്‍ട്ടുകളുമാണ് ഇത്തരം നിയമനടപടിയ്‌ക്ക് കാരണമായിത്തീര്‍ന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha