ഇ-ഗേറ്റ് പദ്ധതിയില്‍ അഞ്ച് ലക്ഷത്തിലധികം അപേക്ഷകള്‍
വിമാനത്താവളങ്ങളില്‍ പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ ക്യൂ ഒഴിവാക്കി യാത്ര എളുപ്പമാക്കാനുള്ള ഇ-ഗേറ്റ് പദ്ധതിയ്‌ക്ക് ജനങ്ങള്‍ക്കിടിയില്‍ മികച്ച പ്രതികരണം. സൗജന്യമായി ഇ-ഗേറ്റ് രജിസ്‌ട്രേഷനുള്ള അവസാനദിനം പിന്നിടുമ്പോള്‍ ഏകദേശം 5 ലക്ഷത്തിലേറെപ്പേരാണ് അപേക്ഷിച്ചത്.
യുഎഇയിലെ വിമാനത്താവളങ്ങളിലൂടെ എത്തുന്നവര്‍ക്ക് യാത്ര എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ ഗേറ്റ് സംവിധാനം നിലവില്‍ വന്നത്. ഏകദേശം 20 മിനിട്ടുകള്‍കൊണ്ട് വിമാനത്താവളങ്ങളിലെ ഇ ഗേറ്റ് വഴി യാത്രക്കാര്‍ക്ക് പുറത്തുകടക്കാന്‍ കഴിയുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നത്.
യുഎഇയിലെ പൗരന്‍മാര്‍ക്കും യുഎഇയില്‍ റെസിഡന്റ് വിസ ഉള്ളവര്‍ക്കുമാണ് ഇഗേറ്റ് കാര്‍ഡിന് അര്‍ഹത. വിമനത്താവളങ്ങളിലും പ്രധാന ഷോപ്പിംഗ് മാളുകളിലുമാണ് ഇ ഗേറ്റ് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha