വര്‍ക്ക് വിസയുള്ള വിദേശികള്‍ക്കും ഇനി ഒബാമകെയര്‍
യു.എസ്. പ്രസിഡന്റ് ബാരക് ഒബാമയുടെ ആരോഗ്യരക്ഷാ പദ്ധതിയായ 'ഒബാമകെയര്‍' അമേരിക്കന്‍ പൗരന്മാര്ക്ക് പുറമേ വര്‍ക്ക് വിസയുള്ള വിദേശികള്‍ക്കും പരിരക്ഷ നല്കുന്നു. ഇത് ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇതോടെ അമേരിക്കയില്‍ താമസിക്കുന്ന വിദേശികള്‍ക്കും കുറഞ്ഞ ചെലവില്‍ ചികിത്സയ്ക്കുള്ള അവസരമൊരുങ്ങുകയാണ്. യു.എസിലെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. യു.എന്‍. കണക്കുകള്‍ അനുസരിച്ച് 20 ലക്ഷത്തിലധികം ഇന്ത്യന്‍ കുടിയേറ്റക്കാരാണ് അമേരിക്കയിലുള്ളത്.
അമേരിക്കയില്‍ താമസിച്ച് ജോലിചെയ്യുന്ന എച്ച്-1ബി അല്ലെങ്കില്‍ എല്‍-1 വിസയുള്ളവര്‍ക്കാണ് ഒബാമകെയര്‍ പരിരക്ഷ ലഭിക്കുക. അമേരിക്കന്‍ പൗരന്മാര്ക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍ തന്നെ ഇവര്‍ക്കും ലഭിക്കും. ഒബാമകെയര്‍ പരിരക്ഷയുള്ള എല്ലാവരും തങ്ങള്‍ക്കും ആശ്രിതര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.
വ്യക്തികള്‍ക്ക് പുറമേ വിദേശ കമ്പനികള്‍ക്കും പുതിയ പരിഷ്ക്കാരം ബാധകമാകും. അമേരിക്കന്‍ കമ്പനികള്‍ക്ക് നേരത്തേ തന്നെ ഒബാമകെയര്‍ പരിരക്ഷയുണ്ട്. യു.എസില്‍ ജോലിക്കാരുള്ളതോ ശാഖകളുള്ളതോ ആയ ഇന്ത്യന്‍ കമ്പനികള്‍ക്കും പദ്ധതിയുടെ ആനുകൂല്യങ്ങളുണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha