സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും ഓണ്‍ലൈനിലേക്കു മാറ്റും
സൗദി തൊഴില്‍മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും അധികം വൈകാതെ ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു മാറും. ഇതനുസരിച്ച് സ്പോണ്‍സര്‍ഷിപ്പ് മാറല്‍ , പുതിയ വര്‍ക് പെര്‍മിറ്റ് എടുക്കല്‍, നിലവിലുള്ളത് പുതുക്കല്‍, പ്രഫഷന്‍ മാറല്‍, വിസക്ക് അപേക്ഷ സമര്‍പ്പിക്കല്‍ , സ്വദേശിവത്കരണം തെളിയിക്കാനുള്ള സാക്ഷ്യപത്രം കരസ്ഥമാക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭിക്കും. ഇത്തരം സേവനങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ക്ക് ഇനി ഏതെങ്കിലും ഓഫീസില്‍ വരേണ്ട ആവശ്യമില്ല.
മൂന്ന് വര്‍ഷം മുമ്പ് തൊഴില്‍ മന്ത്രാലയം ഇലക്ട്രോണിക് സംവിധാനം ആരംഭിച്ചത് മുതല്‍ 16 ദശലക്ഷം സേവനങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ മന്ത്രാലയത്തിന് സാധിച്ചിട്ടുണ്ട്. പുതുതായി ആരംഭിച്ച സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ 94 ശതമാനം സേവനങ്ങളും ഇലക്ട്രോണിക് രീതിയിലായിത്തീരും. ഇതനുസരിച്ച് മന്ത്രാലയത്തിന്റെ ശാഖകളില്‍ ജനത്തിരക്ക് ഗണ്യമായി കുറയും.
ഓണ്‍ലൈന്‍ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഉപയോഗിക്കുന്നവര്‍ക്കുള്ള മാര്‍ഗരേഖയും മന്ത്രാലയം ലഭ്യമാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha