അബുദാബിയില്‍ രണ്ട് കൊലപാതകം: മലയാളികള്‍ക്ക് വധശിക്ഷ
അബുദാബിയില്‍ 12 വയസ്സുള്ള അറബ് ബാലനെയും ഒരു ഇന്തോനേഷ്യന്‍ സ്‌ത്രീയെയും കൊലപ്പെടുത്തിയ രണ്ടു കേസുകളില്‍ രണ്ടു മലയാളികള്‍ക്ക് വധശിക്ഷ. മൂസഫ എന്ന സ്ഥലത്ത് കാറില്‍ വിശ്രമിക്കുകയായിരുന്ന ഒരു മലയാളിയുടെ കാറിലേക്ക് കുട്ടികളുടെ സംഘം ചവര്‍ ഇട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് അറബ് വംശജനായ 12 വയസുള്ള ബാലന്‍ കൊല്ലപ്പെട്ടത്. വാഹനത്തിനകത്തേക്ക് ചവര്‍ ഇട്ടതുകാരണം കുട്ടികളെ ഭയപ്പെടുത്തുന്നതിനുവേണ്ടി കുട്ടികളുടെ നേര്‍ക്ക് കാര്‍ ഓടിക്കുകയും അറബ് ബാലന്റെ ദേഹത്ത വണ്ടി ഇടിക്കുകയുമായിരുന്നു. കുട്ടിയെ മനപൂര്‍വ്വം കാറിടിച്ച് കൊലപ്പെടുത്തി എന്ന കേസിലാണ് കോടതി വധശിക്ഷ വിധിച്ചത്. മൂന്നു വര്‍ഷം മുമ്പ് ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരിയുമായി ബന്ധമുണ്ടായിരുന്ന മലയാളി അവരോട് ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും അവര്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് അവരെ ജോലി സ്ഥലത്തു വെച്ച് കൊലപ്പെടുത്തുകയും മുറിക്ക് തീയിടുകയുമായിരുന്നു . കേസന്വേഷണത്തെ തുടര്‍ന്ന് സംഭവത്തില്‍ മലയാളി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അബുദാബി അപ്പീസ് കോടതിയും ക്രിമിനല്‍ കോടതിയും പരമാവധി ശിക്ഷ വിധിക്കുകയായിരുന്നു.
യു.എ.ഇ നിയമപ്രകാരം വധശിക്ഷയ്‌ക്ക് വിധിക്കപ്പെടുന്ന കേസുകള്‍ സ്വാഭാവികമായും ഉയര്‍ന്ന കോടതിയിലേക്ക് അപ്പീല്‍ പോകും. ശിക്ഷ ലഭിച്ച മലയാളികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
https://www.facebook.com/Malayalivartha