ലക്ഷങ്ങളും തട്ടി കാമുകന് ഗള്‍ഫിലേക്ക്, ഭര്‍ത്താവിനെയും കടക്കാരെയും ഭയന്ന് യുവതി ജീവനൊടുക്കി
ഗള്‍ഫില്‍ ജോലിയുളള ഭര്‍ത്താവ് അയച്ചു കൊടുത്ത പണവും പലരില്‍ നിന്നായി കടം വാങ്ങി കൊടുത്ത തുകയുമടക്കം മൊത്തം 8 ലക്ഷത്തോളം രൂപയുമായി കാമുകന് മുങ്ങിയതോടെ യുവതി സ്വയം ജീവനൊടുക്കി. വര്‍ക്കല മുട്ടപ്പലം രേവതി ഭവനില്‍ ബിന്ദു(44) വാണ് ഈ മാസം 21 ന് വൈകിട്ട് അഞ്ചരയോടെ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയത്. ബിന്ദുവിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ രാത്രി പത്തുമണിയോടെ മരണപ്പെടുകയായിരുന്നു.
ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന സമയം ചിതറയിലുള്ള ഉണ്ണികൃഷ്ണന് എന്ന യുവാവുമായി ബിന്ദു പ്രണയത്തിലാവുകയും ഭര്‍ത്താവ് അയച്ചു കൊടുക്കുന്ന പണവും അതു കൂടാതെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കടം വാങ്ങിയും പല പ്രാവശ്യമായി ബിന്ദു കാമുകന് പണം കൊടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭര്‍ത്താവ് നാട്ടില്‍ വരുന്നതറിഞ്ഞ് ബിന്ദു പണം തിരികെ ചോദിച്ചതോടെ ഉണ്ണികൃഷ്ണന് ഭാര്യയുമായി ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു.
ഭര്‍ത്താവിനെയും കടക്കാരെയും ഭയന്നാവണം ബിന്ദു ജീവന് ഒടുക്കിയതെന്ന് സംശയിക്കപ്പെടുന്നു. അരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് പോസ്റ്റോമോര്ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha