എയര്‍ ഇന്ത്യയില്‍ ഇനി ആകാശത്തും ഇന്റര്‍നെറ്റ്
ആകാശ യാത്രാ വേളയിലും ഇനി ഇന്റര്‍നെറ്റ് സംവിധാനം ആസ്വദിക്കാം. എയര്‍ ഇന്ത്യയാണ് യാത്രക്കാര്‍ക്കായി ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുന്നത്. ഇതിനായി വിമാനത്തില്‍ വൈഫൈ സംവിധാനം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് എയര്‍ ഇന്ത്യ. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായാല്‍ ഇന്ത്യയില്‍ ആദ്യമായി ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാകുന്ന സര്‍വീസായി എയര്‍ ഇന്ത്യ മാറും.
അമേരിക്ക, സിംഗപ്പൂര്‍ , എമിറേറ്റ്‌സ് തുടങ്ങിയ വിമാനങ്ങളില്‍ നേരത്തേ തന്നെ വൈഫൈ സംവിധാനം ഉണ്ട്.
ആഭ്യന്തര സര്‍വീസിലും രാജ്യാന്തര സര്‍വീസിലും ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കാനാണ് എയര്‍ ഇന്ത്യ ആലോചിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ തെയില്‍സിന്റെ സഹകരണത്തോടെയാണ് എയര്‍ ഇന്ത്യ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുന്നത്. സോഫ്‌റ്റ് വെയര്‍ സംവിധാനത്തിലൂടെ ആകാശത്ത് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുന്ന പ്രമുഖ കമ്പനി കൂടിയാണ് തെയില്‍സ്.
ആകാശത്ത് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതോടെ എയര്‍ ഇന്ത്യയുടെ യാത്ര കൂടുതല്‍ ആസ്വാദ്യകരമാകുമെന്നാണ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha