ശമ്പളം അടിസ്ഥാനമാക്കി വിദേശികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് ഒഴിവാക്കും
ബഹ്‌റൈനില്‍ വിദേശികള്‍ക്ക് ശമ്പളം അടിസ്ഥാനമാക്കി ലൈസന്‍സ് നല്‍കുന്ന കരട് ട്രാഫിക് നിയമത്തിലെ ഇരുപതാം വകുപ്പ് ഒഴിവാക്കിയേക്കും. ഭരണഘടനാ വിരുദ്ധവും വിവേചനവുമായതിനാല്‍ കഴിഞ്ഞദിവസം ചേര്‍ന്ന പ്രതിവാര യോഗത്തില്‍ ഈ വകുപ്പ് എടുത്തുകളയണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
കരട് ട്രാഫിക് നിയമ പ്രകാരം ജി.സി.സി (അറബ് രാജ്യങ്ങളുടെ കൂട്ടായ്‌മ) രാജ്യങ്ങളില്‍ നിന്നല്ലാത്ത കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ , ഡ്രൈവിങ് പരിചയം ആവശ്യമില്ലാത്തവര്‍ എന്നിവര്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് ശുപാര്‍ശ ചെയ്‌തിരുന്നു. ഇവ ഉള്‍പ്പെടെ നിരവധി കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന ഭേദഗതി ചെയ്‌ത ട്രാഫിക് നിയമം കഴിഞ്ഞ വര്‍ഷം ജൂണില്‍ പാര്‍ലമെന്റ് അംഗീകരിക്കുകയും ചെയ്‌തു.
ബില്ലിന്റെ ചര്‍ച്ചാവേളയില്‍ ഡ്രൈവിങ് ലൈസന്‍സ് ഫീ വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായി. ഇത് പ്രവാസികളില്‍ കടുത്ത ആശങ്കയുളവാക്കി. ലൈസന്‍സ് അപേക്ഷിക്കുന്ന കേന്ദ്രങ്ങളില്‍ വന്‍തിരക്കിനും കാരണമായി. പ്രവാസികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിലെ വ്യവസ്ഥ ഒഴിവാക്കുന്നത് അവര്‍ക്ക് ആശ്വാസകരമാകും.
റോഡ് ഉപയോഗിക്കുന്നവരുടേയും വാഹന-കാല്‍നട യാത്രക്കാരുടെയും സുരക്ഷ അപകടത്തിലാക്കുന്ന ഡ്രൈവര്‍മാര്‍ക്ക് നാലുമടങ്ങ് ശിക്ഷ നല്‍കുന്നതാണ് കരടു നിയമം. അതേസമയം നിയമലംഘര്‍ക്കുള്ള ചില പിഴകളില്‍ കുറവ് വരുത്തണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. പിഴയോ ,ജയില്‍ ശിക്ഷയോ രണ്ടും കൂടിയോ അടങ്ങിയ ശിക്ഷ തീരുമാനിക്കുന്നത് ന്യായാധിപന്‍മാര്‍ക്ക് വിടണമെന്ന് ചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നു.
കഴിഞ്ഞ 35 വര്‍ഷമായി രാജ്യത്ത് നിലവിലുളള ഗതാഗത നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ കരട് നിയമം.
ചുവപ്പ് ലൈറ്റ് മറികടക്കുന്നവര്‍ക്ക് അഞ്ചുമാസം വരെ തടവും 500 ദിനാര്‍ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ശിപാര്‍ശ ചെയ്യുന്ന്. ഇത്തരം നിയമലംഘനങ്ങള്‍ മരണമോ, പരിക്കോ, വസ്‌തുവകകളുടെ നാശമോ ഉണ്ടാക്കിയാല്‍ മൂന്നിനും 12 മാസത്തിനുമിടയില്‍ 100 ദിനാറിനും 3000 ദിനാറിനുമിടയില്‍ പിഴയും നല്‍കണമെന്നും വ്യവസ്ഥ ചെയ്യുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha