സൗദിയില്‍ കൊലപാതക കുറ്റത്തിന് ഇന്ത്യാക്കാരന്റെ തലവെട്ടി
സൗദിയില്‍ സ്പോണ്‍സറെ കൊലപ്പെടുത്തിയ കുറ്റത്തിന് ഇന്ത്യന്‍ തൊഴിലാളിയുടെ തലവെട്ടി. മുഹമ്മദ് ലത്തീഫ് എന്ന ആളെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. സൗദി ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം പുറത്തു വിട്ടത്.
സ്പോണ്‍സറായ ദാഫര്‍ ബിന്‍ മുഹമ്മദ് അല്‍ ദസ്സരിയെ മൂര്‍ച്ചയേറിയ വസ്തു കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ശേഷം കിണറ്റിലെറിഞ്ഞുവെന്നായിരുന്നു ലത്തീഫിനെതിരായ കുറ്റം.
സൗദിയില്‍ ഈ വര്‍ഷം നടപ്പാക്കുന്ന മൂന്നാമത്തെ വധശിക്ഷയാണിത്. 2013 ല്‍ മാത്രം വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ 78 പേര്‍ക്കാണ് സൗദി സര്‍ക്കാര്‍ വധശിക്ഷ നടപ്പാക്കിയത്.
ശരിയത്ത് നിയമം പിന്തുടരുന്ന സൗദിയില്‍ സാധാരണയായി കൊലപാതകം, സ്ത്രീപീഡനം, മോഷണം, മദ്യക്കടത്ത്, മതപരിത്യാഗം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് വധശിക്ഷ നല്കി വരുന്നത്.
https://www.facebook.com/Malayalivartha