മക്കളുടെ സ്‌കൂള്‍ പ്രവേശനം; പ്രവാസികള്‍ നെട്ടോട്ടത്തില്‍
മക്കളുടെ സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കാനായി അബുദബിയില്‍ ഇന്ത്യന്‍ പ്രവാസികള്‍ ബുദ്ധിമുട്ടുന്നു. ഇന്ത്യന്‍ സിലിബസിലുള്ള സീറ്റുകള്‍ കുറവായിരുന്ന അബുദബിയില്‍ എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ തീരുമാന പ്രകാരം വില്ല സ്‌കൂളുകള്‍ അടച്ചു പൂട്ടിയതോടെയാണ് പ്രവേശനം വഴിമുട്ടി നില്‍കുന്നത്. 2015നകം വില്ല സ്‌കൂള്‍ പൂര്‍ണമായും അടച്ചു പൂട്ടുന്നതോടെ സ്‌കൂള്‍ പ്രവേശനം കൂടുതല്‍ രൂക്ഷമാകും.
ഫീസ് കുറവുള്ള ഇന്ത്യന്‍ സ്‌കൂള്‍, അബുദാബി മോഡല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രവേശനം ലഭിക്കാനാണ് പ്രവാസി രക്ഷിതാക്കള്‍ ശ്രമിക്കുന്നത്. പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയാത്ത ഫീസാണ് മറ്റു ബഹുഭൂരിപക്ഷ സ്‌കൂളുകളിലും എന്നതിനാല്‍ ശിപാര്‍ശയും സ്വാധീനവും ഉപയോഗിച്ച് ഏതുവിധേനയും സീറ്റ് ഉറപ്പിക്കാനാണ് രക്ഷിതാക്കള്‍ ശ്രമിക്കുന്നത്. അല്ലാത്തപക്ഷം കുടുംബത്തെ നാട്ടിലേക്ക് അയക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ഇവര്‍ .
https://www.facebook.com/Malayalivartha