തിരുവനന്തപുരം വിമാനത്താവളത്തിലും നഗ്ന പരിശോധന, പരാതിയുമായി വീട്ടമ്മ
ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനിയെ നഗ്ന പരിശോധന നടത്തിയതിന്റെ കോലാഹാലം കെട്ടടങ്ങിയിട്ട് അധിക നാളായില്ല. ഇപ്പോള്‍ നമ്മുടെ തിരുവനന്തപുരം വിമനത്താവളത്തിലും നഗ്ന പരിശോധന തകര്‍ക്കുന്നു. ദേഹ പരിശോധന നഗ്ന പരിശോധനയായി പരിധി വിടുന്നു എന്നാണ് ആരോപണം. കൊളമ്പോയില്‍ നിന്നും വന്ന യാത്രക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്.
ഇന്നലെ രാവിലെ 8.25ന് തിരുവനന്തപുരം വിമാനത്താവളത്തലെത്തിയ ശ്രീലങ്കന്‍ വിമാനത്തിലെ യാത്രക്കാരായ ബിസിനസുകാരന്‍ കണ്ണാന്തുറ സ്വദേശി ലാറന്‍സ് സ്റ്റീഫനെയും ഭാര്യ ഷൈമയേയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധനയുടെ പേരില്‍ പീഡിപ്പിച്ചത്. ക്യാമറ ഇല്ലാത്ത മുറിയില്‍ കൊണ്ടുപോയി വസ്‌ത്രങ്ങള്‍ മാറ്റി പരിശോധിക്കുകയായിരുന്നു. രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് ഇവരെ പുറത്തുവിട്ടത്.
ഒരാഴ്‌ച്ച മുമ്പ് നയതന്ത്ര ഉദ്യോഗസ്ഥനെ വിമാനത്തില്‍ നിന്നും പിടിച്ചിറക്കി ദേഹ പരിശോധന നടത്തിയത് വിവാദമായിരുന്നു. അതിനു പിന്നാലെയാണ് ഇന്നലെ നടന്ന സംഭവം.
കൊളബോയില്‍ നിന്നും വരുന്ന വിമാനത്തില്‍ ഹെറോയിനും സ്വര്‍ണവും കടത്തുണ്ടെന്ന് ആരോ വിളിച്ചു പറഞ്ഞുവെന്ന് പറഞ്ഞായിരുന്നു പരിശോധയും പീഡനവും. തലസ്ഥാനത്തെ ടൂറിസം സാധ്യതകളെക്കുറിച്ച് പഠിക്കാനെത്തിയ ആഷ്‌ലിയെ ആണ് 25 ശനിയാഴ്‌ച്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെ അസി.കമ്മിഷണര്‍ സജ്ഞയ് ബംഗാരത്തലെയുടെ നേതൃത്വത്തിലുള്ള സംഘം ദേഹപരിശോധന നടത്തിയത്. സി.ഐ.എസ്.എഫിനെ പോലും അറിയാക്കാതെയായിരുന്നു പരിശോധന. പരിശോധനയില്‍ ഒന്നും കണ്ടെത്താനുമായില്ല.
വടക്കേ ഇന്ത്യക്കാരനായ അസി.കമ്മിഷണര്‍ മലയാളികളോട് വിവേചനം കാട്ടുകയാണെന്നാണ് പരക്കെയുള്ള പരാതി. എന്നാല്‍ വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് തടയാനാണ് പരിശോധനയെന്നും അത് ഇനിയും തുടരുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha