ലൈംഗീകാരോപണം: മലയാളി മേല്‍ശാന്തി ഡല്‍ഹിയില്‍ അറസ്റ്റില്‍
ലൈംഗീകാരോപണ കേസില്‍ മലയാളിയായ മേല്‍ശാന്തിയെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശിയായ ഇരുപത്തിയെട്ടുകാരിയായ നഴ്സിന്റെ പരാതിയെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തിലെ മേല്‍ശാന്തിയായ കണ്ണൂര്‍ പിലാത്തറ ചിറ്റന്നൂര്‍ വിളയംകോട് വൈക്കര ഇല്ലത്ത് കേശവന് നമ്പൂതിരി (38) യാണ് അറസ്റ്റിലായത്. കോടതി ഇയാളെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മേല്‍ശാന്തിയുടെ സഹായി വിഷ്ണുപ്രസാദിനെയും പോലീസ് അറസ്റ്റ് ചെയ്തു.
മെഹ്റോളിയിലെ ഹോട്ടലില്‍ വെച്ച് ഇന്നലെ രാവിലെ 4.30 നാണ് മേല്‍ശാന്തിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാളും സഹായിയും മദ്യപിച്ചിരുന്നതായും പോലിസ് പറഞ്ഞു. അറസ്റ്റിനെ തുടര്‍ന്ന് കേശവന് നമ്പൂതിരിയെ മേല്‍ശാന്തി സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്തതായി ബദരി കേദാര്‍ ക്ഷേത്ര കമ്മിറ്റി അറിയിച്ചു.
യുവതിയുടെ പിതാവിന് ബദരിനാഥില്‍ സ്വന്തമായി ഹോട്ടല്‍ ഉണ്ട്. അതിനാല്‍ മേല്‍ശാന്തിയെ നേരത്തെ അറിയാം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡ്രൈവറുമായി ഹോട്ടലില്‍ ചെന്ന യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചു എന്നാതാണ് യുവതിയുടെ പരാതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha