ഓണ്‍ലൈന്‍ വഴി രണ്ടു മിനിറ്റുകൊണ്ട് കാര്‍ രജിസ്‌ട്രേഷന്‍ പുതുക്കലും പിഴ ഒടുക്കലും
അബുദബിയില്‍ കാര്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്നതും മോശമായത് മാറ്റി ലഭിക്കാനും പിഴകള്‍ ഒടുക്കുന്നതും ഇനി ഓണ്‍ലൈന്‍ വഴി. ജനങ്ങളുടെ സമയം ലാഭിക്കുന്നത് ലക്ഷ്യം വെച്ച് തുടങ്ങുന്ന ഈ സംവിധാനം രണ്ട് മിനിറ്റ് കൊണ്ട് നടപടികള്‍ തീര്‍ക്കാവുന്ന രീയിലാണ് ഏര്‍പ്പെടുത്തുന്നത്.
നിലവില്‍ അബുദബി പോലിസിന്റെ വെഹിക്കിള്‍ ആന്റ് ഡ്രൈവേഴ്‌സ് വകുപ്പിന്റെ കീഴില്‍ ഈ സംവിധനം പ്രവര്‍ത്തനക്ഷമമാണ്. വൈകാതെ തന്നെ സര്‍ക്കര്‍-സ്വകാര്യ സ്ഥാപനങ്ങളിലും ഇത് നിലവില്‍ വരുത്തും. ക്രെഡിറ്റ് കാര്‍ഡുകള്‍ അടക്കം ഉപയോഗിച്ച് പിഴ ഒടുക്കാന്‍ സാധിക്കും. 24 മണിക്കൂറും ഉപഭോക്താക്കള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം. ഐ ഡി കാര്‍ഡ് ഇടുമ്പോള്‍ തന്നെ ചിപ്പില്‍ നിന്ന് വിവരങ്ങള്‍ യന്ത്രത്തിലെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. വ്യക്തികളുടെ പേരില്‍ രജിസ്‌ട്രര്‍ ചെയ്‌ത വാഹനങ്ങളുടെ പട്ടിക കാണാം. അതില്‍ നിന്ന് സ്വന്തം വാഹനം തിരഞ്ഞെടുത്ത ശേഷം നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ കഴിയും. വാഹനത്തിന്റെ സാങ്കേതിക ക്ഷമത, ഇന്‍ഷുറന്‍സ്, ഗതാഗത നിയമ ലംഘനങ്ങള്‍ ഇല്ലാതിരിക്കല്‍ എന്നിവ ഇതിലൂടെ അറിയാന്‍ സാധിക്കും. ഫീസ് അടച്ചു കഴിഞ്ഞാല്‍ പുതിയ രജിസ്‌ട്രേഷന്‍ കാര്‍ഡും റസീറ്റും റിന്യൂവല്‍ സ്റ്റിക്കറം ലഭിക്കും.
സാഹെല്‍ എന്ന ഇ-പെയ്‌മന്റ് യന്ത്രത്തിലൂടെയാണ് വേഗതയും സുരക്ഷിതവും കൃത്യത നിറഞ്ഞതുമായ സംവിധാനം നടപ്പിലാക്കുന്നത്.
https://www.facebook.com/Malayalivartha