അഞ്ചുദിവസമായി ഇന്ത്യാക്കാരന്റെ മൃതദേഹം മോര്‍ച്ചറിയില്‍
മസ്‌ക്കറ്റില്‍ ഫെബ്രുവരി ഒന്നിന് മരിച്ച ഇന്ത്യാക്കാരനായ കൊച്ചാണ്ടി വുവയ ദേകാര്‍(56) എന്ന ആളിന്റെ മൃതദേഹം റോയല്‍ ആശുപത്രി മോര്‍ച്ചറിയിലിരിക്കുകയാണ്. അയാള്‍ ഏതു സംസ്ഥാനക്കാരനാണെന്ന് വ്യക്തമല്ല. ഇതിനായി ഇന്ത്യന്‍ എംബസി പരിശ്രമിക്കുകയാണ്.
കൊച്ചാണ്ടി വുവയ ദേകാര്‍ അഞ്ചുവര്‍ഷം മുമ്പ് ജോലി രാജി വച്ച് പോയതാണെന്നാണ് ഇയാള്‍ ജോലി ചെയ്‌തിരുന്ന കമ്പനി അധികൃതര്‍ പറയുന്നത്. കമ്പനി മാനേജ്‌മെന്റ് മാറിയതിനാല്‍ കൂടുതല്‍ വിവരങ്ങളറിയാന്‍ സാധിക്കുന്നില്ല. ജനുവരി 30 ന് ദാര്‍സൈതിലെ ഹോട്ട് പോട്ട് ഹോട്ടലിന്റെ മുമ്പില്‍ കുഴഞ്ഞു വീഴുകയായിരുന്നു കൊച്ചാണ്ടി. ഹോട്ടല്‍ ഉടമയായ ഉത്തരാഞ്ചല്‍ ഡെറാഡൂണ്‍ സ്വദേശി റോഷന്‍ റാതൂരി ഉടന്‍ വാഹനത്തില്‍ റുവിയിലെ ക്ലിനിക്കില്‍ കൊണ്ടുപോയെങ്കിലും ഡോക്‌ടറില്ലാത്തതിനാല്‍ മടങ്ങി. വൈകുന്നേരം മറ്റൊരു ക്ലിനിക്കില്‍ കൊണ്ടുപോയി.
പക്ഷെ അവിടെവച്ച് കൊച്ചാണ്ടി കുഴഞ്ഞുവീഴുകയും ജനങ്ങള്‍ കൂടുകയും ചെയ്‌തു. ഇതിനെതുടര്‍ന്ന് ഡോക്‌ടര്‍ ക്ലിനിക്കില്‍ പ്രവേശിപ്പിക്കാന്‍ സമ്മതിച്ചില്ല. അവസാനം പോലീസിന്റെ സഹായത്തോടെയാണ് ഹംരയിലെ അല്‍നദ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെനിന്നാണ് റോയല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
വൃക്ക രോഗമടക്കം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് കൊച്ചാണ്ടി ഫെബ്രുവരി ഒന്നിന് മരിച്ചു. ഈ പ്രശ്‌നം റോഷന്‍ റാതൂരി (ഫോണ്‍ 00968 99709369) ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പെടുത്തുകയും അവര്‍ ഇതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് ഉറപ്പായി.
https://www.facebook.com/Malayalivartha