വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇന്ത്യാക്കാരന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ മോചനം
മലേഷ്യയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ചന്ദ്രന്‍ ഭാസ്‌ക്കരന്‍ (36) എന്ന ഇന്ത്യാക്കാരനെ ശിക്ഷ നടപ്പാക്കുന്നതിനു തൊട്ടു മുമ്പ് മോചിപ്പിച്ചു. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 11 വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു.
2003 ല്‍ കെ. മുത്തുരാമന്‍ കൊല്ലപ്പെട്ട കേസിലാണ് ജോഹോര്‍ ബറു കോടതി 2008 ല്‍ ചന്ദ്രനു വധശിക്ഷ വിധിച്ചത്. ഫെഡറല്‍ കോടതിയില്‍ ഇതിനെതിരെ അപ്പീല്‍ പോയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ചന്ദ്രന്റെ ബന്ധുക്കള്‍ ജോഹോര്‍ സുല്‍ത്താന്റെ കനിവിനായി അപേക്ഷ നല്‍കിയത്. എന്നാല്‍ സുല്‍ത്താന്റെ ഭാഗത്ത് നിന്നും യാതൊരറിയിപ്പും ലഭിക്കാത്തതിനെ തുടര്‍ന്ന് ചന്ദ്രന്റെ വധ ശിക്ഷ നിശ്ചയിച്ച തീയതിക്ക് ഉറപ്പിക്കുകയായിരുന്നു.
ഇതിനിടെ തന്റെ മകന് മാപ്പ് നല്‍കണമെന്ന അപേക്ഷയുമായി കൊല്ലപ്പെട്ട മുത്തു രാമന്റെ കുടുംബത്തേയും ചന്ദ്രന്റെ അമ്മ സമീപിച്ചിരുന്നു. മുത്തു രാമന്റെ അമ്മ ചന്ദ്രന് മാപ്പ് കൊടുത്തതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. തൂക്കിലേറ്റാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജോഹോര്‍ സുല്‍ത്താന്‍ ഇബ്രാഹിം ഇസ്മയിലിന്റെ ഉത്തരവ് വന്നു. തുടര്‍ന്ന് അറ്റോര്‍ണി ജനറലിന്റെ ചേമ്പറില്‍ കൂടിയ അടിയന്തിര യോഗം ചന്ദ്രന്റെ വധ ശിക്ഷ റദ്ദാക്കുകയായിരുന്നു. അങ്ങനെ ചന്ദ്രന്‍ തൂക്കു കയറില്‍ നിന്നും മോചിതനായി.
മലേഷ്യന്‍ ഇന്ത്യന്‍ എന്‍ജിഒ, ഹിന്ദു റൈറ്റ് ആക്ഷന്‍ ഫോഴ്‌സ് തുടങ്ങിയ സംഘടനകളും ചന്ദ്രന്റെ ദയനീയാവസ്ഥ സുല്‍ത്താന്റെ മുമ്പില്‍ കൊണ്ടു വരാന്‍ പ്രയത്‌നിച്ചു.
മരണത്തെ മുഖാമുഖം കണ്ട ചന്ദ്രന് സുല്‍ത്താന്റെ ഉത്തരവ് നല്‍കിയത് ഒരു പുതു ജീവിതമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha