സൗദിയിലെ തോട്ടത്തില്‍ കണ്ടെത്തിയ ശരീരാവശിഷ്‌ടങ്ങളില്‍ രണ്ടെണ്ണം മലയാളികളുടേത്
ഖതീഫിന് സമീപം സഫ്വയിലെ തോട്ടത്തില്‍ നിന്ന് കണ്ടെത്തിയ അഞ്ച് മൃതദേഹങ്ങളില്‍ രണ്ടെണ്ണം മലയാളികളുടേതെന്ന് സൂചന ലഭിച്ചു. സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയ ഇഖാമയില്‍ സലീം, ഷാജഹാന്‍ എന്നീ പേരുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മലയാളികളാണെന്ന് കരുതുന്നത് പക്ഷെ ഇതു സംബന്ധിച്ച വിവരങ്ങള്‍ തീര്‍ച്ചയായിട്ടില്ല.
താമസമില്ലാതെ കിടന്നിരുന്ന തോട്ടം രണ്ടു വര്‍ഷം മുമ്പാണ് അലി ഹബീബ് എന്നു പേരുള്ള സ്വദേശി പാട്ടത്തിനെടുത്തത്. അവിടെയുണ്ടായിരുന്ന മാലിന്യങ്ങളെല്ലാം അടുത്തിടെയാണ് മാറ്റാന്‍ തുടങ്ങിയത്. ഇതിനിടയില്‍ കൃഷി ആവശ്യത്തിനായി വെള്ളക്കുഴികളെടുക്കുന്നതിനിടയിലാണ് തുടയെല്ലുകളും മറ്റും കണ്ടത്. ആദ്യം അയാള്‍ കരുതിയത് മൃഗങ്ങളുടേതായിരിക്കുമെന്നാണ്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ തലയോട്ടിയും കിട്ടി. ഉടനെ അയാള്‍ പോലീസില്‍ വിവരമറിയിക്കുകയും ചെയ്‌തു.
പോലീസ് നടത്തിയ പരിശോധനയിലാണ് വീണ്ടും മൂന്നു പേരുടെ ശരീരാവശിഷ്‌ടങ്ങള്‍ കിട്ടിയത്. ഇത്രയും ദാരുണമായ ഈ സംഭവത്തിന്റെ നിജ സ്ഥിതി മനസ്സിലാക്കാനും പ്രതികളെ കണ്ടെത്താനും വേണ്ടി സഫ്വ പോലീസ് സ്റ്റേഷനിലെ സി.ഐ.ഡി വിഭാഗം മേധാവി കേണല്‍ ഗാസി സെനാരിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിന്റെ ഭാഗമായി ചുമതലപ്പെടുത്തി.
തോട്ടത്തില്‍ മദ്യനിര്‍മ്മാണവും ചൂതാട്ടവുമൊക്കെ ഉള്ളതായി പരിശോധനയില്‍ തെളിഞ്ഞു. ശാസ്‌ത്രീയമായ പരിശോധനയിലൂടെയേ എത്ര ദിവസമായി കൊലനടന്നതെന്ന് തെളിയിക്കാന്‍ കഴിയൂ. ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശപ്രകാരം ദമാമിലുള്ള എംബസി പ്രതിനിധി പോലീസ്സ്‌റ്റേഷനില്‍ സന്ദര്‍ശിച്ചിരുന്നു. പോലീസുകാരുടെ പരിശോധനയില്‍ ഇന്ത്യാക്കാരില്ലെന്നും ഏഷ്യാക്കാരാണെന്നുമാണ് അവര്‍ പറഞ്ഞിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha