കൈക്കൂലി വാങ്ങിയതിന് ഇന്ത്യന്‍ ഫാര്‍മസിസ്റ്റിന് 3,10,00,000 രൂപ പിഴയും 2 വര്‍ഷം തടവും
ന്യൂയോര്‍ക്കില്‍ രഘുവീര്‍ നായിക് എന്ന ഇന്തോ അമേരിക്കന്‍ ഫാര്‍മസിസ്റ്റിനെ കൈക്കൂലി വാങ്ങിയ കേസില്‍ രണ്ടു വര്‍ഷം തടവിന് ശിക്ഷ വിധിച്ചു. സെനറ്റ് സീറ്റ് അപവാദകേസിലും ഇയാള്‍ ആരോപണവിധേയനായിരുന്നു. 3,10,00,000രൂപ (500,000 യു.എസ്.ഡോളര്‍) പിഴയും രണ്ടു വര്‍ഷത്തെ തടവുമാണ് ജില്ലാ കോടതി ജഡ്ജ് റോബര്‍ട്ട് ജെന്റില്മാന് വിധിച്ചത്. ഡോക്ടറെ കാണാന്‍ വരുന്ന രോഗികളില്‍ നിന്ന് കൈക്കൂലി ഫാര്‍മസിസ്റ്റ് വാങ്ങുകയും സിറ്റിങ് തരപ്പെടുത്തി കൊടുക്കുകയും മറ്റും ചെയ്യും എന്നായിരുന്നു ഇയാള്‍ക്കെതിരെയുള്ള കേസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha