ശമ്പളം ലഭിച്ചില്ലെങ്കില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറാമെന്ന് സൗദി തൊഴില്‍ മന്ത്രാലയം
മൂന്നു മാസത്തെ ശമ്പളം തൊഴിലാളികള്‍ക്ക് ലഭിച്ചില്ലെങ്കില്‍ അവര്‍ക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ പുതിയ തൊഴിലുടമയുടെ കീഴിലേയ്‌ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. വേതന സുരക്ഷാ പദ്ധതിയെന്നാല്‍ തൊഴിലാളിയുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ്. ഈ പദ്ധതിയുടെ രണ്ടാം ഘട്ടം അടുത്തമാസം മുതല്‍ ആരംഭിക്കുമെന്നും ഇത് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വേതന സുരക്ഷാ പദ്ധതിയെ കുറിച്ച് ജിദ്ദ ചേംബര്‍ ഓഫ് കൊമോഴ്‌സ് സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്ന സൗദി തൊഴില്‍ മന്ത്രാലയം വേതന സുരക്ഷാ പദ്ധതി ഡയറക്‌ടര്‍ മുനീഫ് അല്‍ ഹര്‍ബി പുതിയ നിയമം കര്‍ശനമായി പാലിക്കണമന്ന് വ്യക്തമാക്കി.ആയിരത്തില്‍ കൂടുതല്‍ ജോലിക്കാരുള്ള കമ്പനികളും തൊഴിലുടമകളും അടുത്തമാസം മുതല്‍ വേതനസുരക്ഷാ പദ്ധതിയുടെ കീഴില്‍ വരുമെന്നും പിന്നീട് ചെറിയ സ്ഥാപനങ്ങളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2015 ഓടെ സൗദിയിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും വേതന പരിരക്ഷ നിയമം നടപ്പാക്കുമെന്നും അണ്ടര്‍ സെക്രട്ടറി ഫൈസല്‍ അല്‍ ഉതൈബി വെളിപ്പെടുത്തി.
ഇതിനകം 3,000 ജീവനക്കാരുളള കമ്പനികളില്‍ ഈ പദ്ധതി നടപ്പാക്കുകയും അതില്‍ വീഴ്‌ച വരുത്തിയവര്‍ക്ക് സേവനം നിര്‍ത്തലാക്കുകയും ചെയ്‌തതായി സെക്രട്ടറി അറിയിച്ചു. ശമ്പളം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചതിന്റെ രേഖകള്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കണം. ഇതിനുപുറമേ സൗദി അറേബ്യന്‍ മോണിറ്ററിംഗ് ഏജന്‍സിയും നിരീക്ഷിക്കുന്നുണ്ട് .
സുതാര്യത ഉറപ്പാക്കുന്നതിലേയ്‌ക്കായി വിദ്യാഭ്യാസം, ഇന്‍ഷുറസ് കോര്‍പ്പറേഷന്‍ , ആഭ്യന്തരം തുടങഅഹിയ വിഭാഗങ്ങളുമായി ബന്ധിപ്പിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട് .
വേതന സുരക്ഷാപദ്ധതി എല്ലാ ബാങ്കുകളിലുമുണ്ടെന്നും തൊഴിലാളികള്‍ക്ക് എ.ടി.എം പോലുള്ള വേജ് കാര്‍ഡുകളാണ് ബാങ്കുകള്‍ നല്‍കുകയെന്നും സൗദി അറേബ്യന്‍ മോണിറ്ററിങ് ഏജന്‍സി വ്യക്തമാക്കി.
https://www.facebook.com/Malayalivartha