ദുബായിലെ സ്‌കൂളുകളില്‍ ഫീസ് വര്‍ദ്ധനവ്
ദുബായിലെ സ്‌കൂളുകളില്‍ വിദ്യാഭ്യാസ നിലവാര സൂചിക അനുസരിച്ച് 5 മുതല്‍ 7 ശതമാനം വരെ ഫീസ് കൂട്ടാന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അനുമതി നല്‍കി. വിവിധ സ്‌കൂളുകളുടെ നിലവാരം നോളേജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റി വിലയിരുത്തുകയും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന സ്‌കൂളുകള്‍ക്ക് 7 ശതമാനവും താഴ്‌ന്ന സ്‌കോര്‍ നേടുന്ന സ്‌കൂളുകള്‍ക്ക് 5 ശതമാനവും ഫീസ് വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.
സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്താനും മാനദണ്‌ഡമില്ലാതെ ഫീസ് വര്‍ദ്ധിപ്പിക്കുന്നതുമൂലം രക്ഷിതാക്കള്‍ക്കുണ്ടാകുന്ന അമിതഭാരം ലഘൂകരിക്കാനും പുതിയ തീരുമാനത്തിലൂടെ സാധിക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
ഔട്ട് സ്റ്റാന്റിംങ് സ്‌കൂളുകള്‍ക്ക് 7 ശതമാനവും ഗുഡ് എന്നുള്ളവര്‍ക്ക് 6 ശതമാനവും ആപ്ലിക്കബിള്‍ (സ്വീകാര്യം) അല്ലെങ്കില്‍ മോശം എന്നുള്ളവര്‍ക്ക് 5 ശതമാനവും ഫീസ് വര്‍ദ്ധിപ്പിക്കാനാവും. എന്നാല്‍ പൂജ്യമോ നെഗറ്റീവോ മാര്‍ക്ക് നേടുന്ന സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാനേ പാടില്ല.
സ്‌കൂളിന്റെ നിലനില്‌പിനും ദൈനംദിനപ്രവര്‍ത്തനത്തിനും നാണയപെരുപ്പ് നിരക്ക് ബാധിക്കുകയാണെങ്കില്‍ ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള അപേക്ഷ നല്‍കാന്‍ മാനേജ്‌മെന്റിന് അധികാരമുണ്ടെന്ന് പുതിയ നിയമത്തില്‍ പറയുന്നുണ്ട് .
വിദ്യാഭ്യാസ നിലവാരവും മത്സരക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതുവഴി എമിറേറ്റിന്റെ സാമൂഹിക-സാമ്പത്തിക വികസനമാണ് ലക്ഷ്യമാക്കുന്നത് .സ്വദേശികളുടെയും വിദേശികളുടെയും ആവശ്യങ്ങള്‍ പരിഗണിച്ചാണ് പുതിയ നയങ്ങള്‍ക്ക് രൂപം നല്‍കുന്നതെന്നും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.
ദുബൈ പഠനമനുസരിച്ച് കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ നിലവാര സൂചികയില്‍ 1.74 ശതമാനം വര്‍ദ്ധയുണ്ടായിരുന്നു. ജീവനക്കാരുടെ ശമ്പളയിനത്തിലാണ് സ്വകാര്യ സ്‌കൂളുകള്‍ 60 ശതമാനം തുകയും ചെലവഴിക്കുന്നത് . വിദ്യാഭ്യാസ നിലവാര സൂചികയില്‍ വാടക, അറ്റകുറ്റപണി, വൈദ്യുതി വെള്ളം മുതലായ ചെലവുകളെല്ലാം ഉള്‍പ്പെടും.
https://www.facebook.com/Malayalivartha