രണ്ട് വര്‍ഷത്തിനിടെ ഖത്തറില്‍ മരണപ്പെട്ടത് 450 ഇന്ത്യന്‍ തൊഴിലാളികള്‍
ഖത്തറില്‍ 2012-13 വര്‍ഷങ്ങളായി മരണപ്പെട്ടത് 450 ഇന്ത്യന്‍ തൊഴിലാളികള്‍. മാസം ഇരുപത് പ്രവാസികള്‍ വീതം മരണപ്പെടുന്നുവെന്നാണ് ഖത്തറിലെ എംബസി നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
2012ലും 2013ന്റെ ആദ്യ പതിനൊന്ന് മാസത്തിലും നടന്ന മരണങ്ങളുടെ കണക്കാണ് എംബസി നല്‍കിയത്. എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എംബസി പുറത്തുവിട്ടിട്ടില്ല. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ഖത്തറിലെ ഇന്ത്യന്‍ എംബസി നല്‍കിയ മറുപടിയിലാണ് രണ്ട് വര്‍ഷത്തി നുള്ളില്‍ മരിച്ച ഇന്ത്യന്‍ പ്രവാസികളുടെ കണക്കുള്ളത്.
ഏതാണ്ട് 500,000 ഇന്ത്യന്‍ തൊഴിലാളികള്‍ ഖത്തറില്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യക്കാര്‍ മരണമടുയുമ്പോള്‍ ഇന്ത്യന്‍ എംബസിയും സര്‍ക്കാരും തമ്മില്‍ നടത്തുന്ന കത്തിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ എംബസി വിസമ്മതിച്ചു.
2020ല്‍ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറില്‍ അതിന്റെ ഭാഗമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായും ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ്. ലോകകപ്പിനുള്ള വേദികളും കെട്ടിടങ്ങളും നിര്‍മ്മിക്കുന്ന വിദേശ തൊഴിലാളികളുടെ സുരക്ഷയുടെ കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശം ഫിഫ മുന്നോട്ടു വെച്ചിരുന്നു. കൂടാതെ നിര്‍മ്മാണ മേഖലയിലുള്ള തൊഴിലാളികളെ ഖത്തറില്‍ മൃഗങ്ങളെപ്പോലെ പരിഗണിക്കുന്നുവെന്ന വിമര്‍ശനവുമായി ആനംസ്റ്റി ഇന്റര്‍നാഷണലും കഴിഞ്ഞ നവംബറില്‍ രംഗത്തു വന്നിരുന്നു.
https://www.facebook.com/Malayalivartha