ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നരില്‍ മൂന്നാമനായി യൂസഫലി
ഗള്‍ഫ് രാജ്യങ്ങളിലുള്ള സമ്പന്നരായ ഇന്ത്യാക്കാരുടെ പുതിയ പട്ടികയിലേക്ക് മലയാളിയായ ലുലൂ മാനേജിങ് ഡയറക്‌ടറായ എം.എ. യുസഫലി മൂന്നാം സ്ഥാനത്തെത്തി. അദ്ദേഹം കഴിഞ്ഞ പ്രവശ്യം നാലാം സ്ഥാനത്തായിരുന്നു. യുസഫലിയുടെ ആസ്‌തി 13,500 കോടി രൂപ ( 2.6 ബില്യണ്‍ ഡോളര്‍ ) യാണ് . ദുബായ് ആസ്ഥാനമായുളള അറേബ്യന്‍ ബിസിനസ് മാസികയാണ് 2014 ലെ പട്ടിക തയ്യാറാക്കിയത് . പട്ടികയില്‍ ആദ്യത്തെ അമ്പതു പേരില്‍ ആറുപേര്‍ മലയാളികളാണ് .
നാലാംസ്ഥാനത്തായി 2.15 ബില്യണ്‍ ഡോളറുമായി ആര്‍. പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രവി പിള്ളയും 1.3 ബില്യണ്‍ ഡോളറിന്റെ ആസ്‌തിയുമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ ഒമ്പതാം സ്ഥാനത്തും 795 മില്യണ്‍ ഡോളറുമായി ശോഭ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. എന്‍ .സി മേനോന്‍ പതിമൂന്നാംസ്ഥാനത്തും നില്‍ക്കുന്നു.
ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ 515 മില്യണ്‍ ഡോളര്‍ ആസ്‌തിയോടെ ഇരുപത്തിയേഴാം സ്ഥാനത്തും 310 മില്യണുമായി കെഫ് ഹോള്‍ഡിങ് ചെയര്‍മാന്‍ ഫൈസല്‍ കോട്ടിക്കൊളോന്‍ നാല്‍പത്തിമൂന്നാം സ്ഥാനത്തുമാണ് .
ഗള്‍ഫിലെ ഏറ്റവും വലിയ സമ്പന്നനായ ഇന്ത്യാക്കാരനാണ് ഭക്ഷ്യനിര്‍മ്മാണ കമ്പനിയായ അല്ലാന ഗ്രൂപ്പ് ചെയര്‍മാന്‍ ഫിറോസ് അല്ലാന. അദ്ദേഹത്തിന്റെ ആസ്‌തി 23,500 കോടി രൂപ (4.5 ബില്യണ്‍ ഡോളര്‍) യാണ് . രണ്ടാംസ്ഥാനത്ത് 2.9 ബില്യണുമായി ഖത്താരിയ ഹോള്‍ഡിങ് ചെയര്‍മാനും അഞ്ചാമനായി എന്‍ . എം. സി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി. ആര്‍ . ഷെട്ടിയും പട്ടികയില്‍ ഇടംനേടി.
https://www.facebook.com/Malayalivartha