സ്വദേശിവത്‌ക്കരണം ഒമാനിലും : 40,000 ഇന്ത്യാക്കാര്‍ക്ക് തൊഴില്‍ നഷ്‌ടം
സൗദി അറേബ്യക്കും ഖത്തറിലും സ്വദേശി വത്‌ക്കരണം നടപ്പില്‍ വന്നതോടെ ഇപ്പോള്‍ മസ്‌ക്കറ്റിലും സ്വദേശി വത്‌ക്കരണം നിലവില്‍ വരുന്നു. സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന വിദേശികളുടെ എണ്ണം 6 ശതമാനത്തോളം കുറയ്‌ക്കാനാണ് ഒമാന്‍ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത് . ഇതോടെ അവരുടെ കണക്കനുസരിച്ച് ഏകദേശം ഒരു ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്‌ടപ്പെടുന്നാണ് അറിയാന്‍ കഴിഞ്ഞത് .
ഒമാന്‍ മാനവ വിഭവശേഷി വകുപ്പു മന്ത്രി അബ്‌ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രിയാണ് ഇക്കാര്യം അറിയിച്ചത് . ഇപ്പോള്‍ അവിടെ ജോലി ചെയ്യുന്ന 71 ശതമാനം വിദേശികള്‍ക്കും ആവശ്യമായ യോഗ്യതയില്ലെന്നും ഒമാനിലെ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്‌ടിക്കുക എന്നുള്ളതുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു നിയമം വന്നാല്‍ ജോലി നഷ്‌ടപ്പെടുന്ന ഒരു ലക്ഷം പേരില്‍ 40,000 പേര്‍ ഇന്ത്യാക്കാരാകാനാണ് സാധ്യത എന്നറിയുന്നു.
https://www.facebook.com/Malayalivartha