മരുന്നുമായി പോകുന്നവരുടെ ശ്രദ്ധയ്‌ക്ക് : പിടിച്ചാല്‍ ജയിലിലാവും
നാട്ടില്‍ നിന്ന് മരുന്നുമായി യു.എ.ഇ. യിലേക്ക് എത്തുന്നവരുടെ ശ്രദ്ധയ്‌ക്കായി. ചില മരുന്നുകള്‍ ദുബായില്‍ നിരോധിക്കപ്പെട്ടിട്ടുള്ളതിനാല്‍ വളരെ കരുതലുണ്ടാവണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
നിരോധന മരുന്നുകളുടെ ലിസ്റ്റില്‍ വേദനാസംഹാരികളും ഉള്‍പ്പെടും. വിമാനത്താവളത്തില്‍ പരിശോധനക്കിടയില്‍ പിടിക്കപ്പെടുകയാണെങ്കില്‍ ജയില്‍ശിക്ഷയാവും കിട്ടുക. ഇവിടെ നിയമം കര്‍ശനമാക്കിയിട്ടുണ്ടെന്ന് ദുബായ് പോലീസിന്റെ ഡ്രഗ് കോംബാറ്റ് വിഭാഗം തലവന്‍ ഹാമിദ് മുഹമ്മദ് അല്‍ റാഷിദ് അറിയിച്ചു.
മരുന്നുകള്‍ നാട്ടില്‍ നിന്ന് കൊണ്ടു വരുമ്പോള്‍ ഡോക്‌ടറുടെ കുറിപ്പും എംബസിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും കൈയ്യില്‍ കരുതണം. വേദനാസംഹാരിയായ ട്രമഡോള്‍ ഇവിടെ നിരോധിക്കപ്പെട്ട മരുന്നാണ്. ഇത് ഇവിടെ എല്ലാപേരും കൊണ്ടു വരുന്നുണ്ട്. ലഹരിക്കായി ചില മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട് . അങ്ങനെയുള്ള മരുന്നുകള്‍ കൊണ്ടു വരുന്നവരോട് യാതൊരു ദയയും കാണിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.
നിരോധിത മരുന്നുകളുടെ ലിസ്റ്റുകള്‍ ദുബായ് കസ്റ്റംസിന്റെ വെബ്‌സൈറ്റിലുണ്ട് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha