വിമാനത്തില്‍ സുരക്ഷാ പ്രശ്‌നമുണ്ടാക്കിയാല്‍ ജീവപര്യന്തം
വിമാനത്തിനകത്ത് ഏതെങ്കിലും തരത്തിലുള്ള കയ്യേറ്റങ്ങള്‍ക്കോ അക്രമങ്ങള്‍ക്കോ ശ്രമിച്ചാല്‍ ജീവപര്യന്തം ശിക്ഷ ലഭിക്കും. വിമാനത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് മുതിരുന്നവര്‍ക്കാണ് ശിക്ഷ.
വിമാനത്തില്‍ ഒറ്റയ്‌ക്കോ കൂട്ടം ചേര്‍ന്നോ അക്രമങ്ങള്‍ ഉണ്ടാക്കുക, വിമാനയാത്രയ്‌ക്ക് ഭംഗം വരുത്തുക തുടങ്ങിയ കേസുകളില്‍ അകപ്പെട്ടാല്‍ നിയമപ്രകാരം ജയില്‍ ശിക്ഷ ലഭിക്കുകയെന്ന് ദുബായ് പോര്‍ട്ട്‌സ് അസി. കമാന്‍ഡര്‍ മേജര്‍ അഹ്‌മദ് മുഹമ്മദ് ബന്‍സാനി പറഞ്ഞു. വിമാനത്തിനു കേടുപറ്റും വിധം അക്രമുണ്ടാക്കിയാലോ, യാത്രക്കാരുടെ ജീവന്‍ അപകടപ്പെടുത്തുന്ന രീതിയിലോ പെരുമാറുന്ന വ്യക്തികള്‍ക്ക് ജീവപര്യന്തം അടക്കമുള്ള തടവുശിക്ഷയാണ് ലഭിക്കുന്നത് .
വിമാനത്താവളങ്ങളിലെ ഭക്ഷണശാലയില്‍ നിന്ന് പരിക്കേല്‌പിക്കാന്‍ കഴിയുന്ന വിധത്തിലുളള മൂര്‍ച്ചയുളള ഉപകരണങ്ങള്‍ നമ്പറും സീലും പതിച്ചിരിക്കേണ്ടതാണ്. ഈ സ്ഥലവും നിരീക്ഷണത്തിനു വിധേയമാണ് . ഉദ്യോഗസ്ഥരേയും ജീവനക്കാരേയും കര്‍ശനമായി പരിശോധിക്കും. വിമാനത്തിലുള്ള എല്ലാ സാമഗ്രികളും പരിശോധനയ്‌ക്ക് വിധേയമാക്കും. സുരക്ഷാകാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്‌ചയുമില്ലെന്ന് മേജര്‍ അറിയിച്ചു.
യാത്രികന്റെ കൈയ്യില്‍ കരുതാവുന്ന ബാഗിന് 7 കിലോ ഭാരമേ ഉണ്ടായിരിക്കാന്‍ പാടുള്ളൂ. അപകടസാധ്യതയുള്ളതും മൂര്‍ച്ചയേറിയതുമായ ഉപകരണങ്ങളൊന്നും ബാഗുകളില്‍ കൊണ്ടു പോകരുതെന്ന പ്രത്യേക നിര്‍ദ്ദേശവുമുണ്ട് .
https://www.facebook.com/Malayalivartha