ക്രിമിനല്‍ കേസില്‍ കുടുങ്ങിയ മലയാളികളെ സുപ്രീംകോടതി കുറ്റമുക്തരാക്കി
ക്രിമിനല്‍ കേസില്‍ കുടുങ്ങി രണ്ടു വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന രണ്ട് മലയാളികളെ സുപ്രീംകോടതി കുറ്റമുക്തരാക്കി. നേരത്തെ ഇവരെ അപ്പീല്‍ കോടതി വെറുതെ വിട്ടിരുന്നെങ്കിലും പബ്ളിക് പ്രോസിക്യൂഷന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ദുബൈയിലെ നിര്‍മാണ കമ്പനിയില്‍ ആറുവര്‍ഷമായി എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്ന കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ബിജു ഭാസ്കരന്‍. ഇതേ കമ്പനിയില്‍ പി.ആര്‍.ഒ ആയിരുന്ന ജിതിന്‍ തിരുവനന്തപുരം സ്വദേശി ജിതിന്‍ രാഘവന്‍പിള്ള എന്നിവരാണ് മോചിതരായത്.
അവധി നല്‍കാത്തതിനെ തുടര്‍ന്ന് 2011 ഡിസംബറില്‍ ജിതിന്‍ തൊഴിലുടമക്കെതിരെ ദുബൈ ലേബര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. കോടതിയില്‍നിന്ന് ജിതിന് അനുകൂലമായ വിധി വന്നതോടെ കമ്പനിയുടമ ജിതിനെയും സുഹൃത്തായ ബിജുവിനെയും പ്രതികളാക്കി ക്രിമിനല്‍ കേസ് നല്‍കുകയായിരുന്നു. രണ്ടുപേരും കൂടി 10 ലക്ഷം ദിര്‍ഹം വിശ്വാസ വഞ്ചനയിലൂടെ കൈക്കലാക്കിയെന്നായിരുന്നു കേസ്. രണ്ടു മാസം രണ്ടു പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലായിരുന്നു. പിന്നീട് മൂന്നു മാസം ശിക്ഷയും വിധിച്ചു. തുടര്‍ന്ന് പ്രതികളുടെ ബന്ധുക്കള്‍ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖേന അപ്പീല്‍ ഫയല്‍ ചെയ്തു.
https://www.facebook.com/Malayalivartha