ഷൂസിനുള്ളില്‍ ബോംബ് : അമേരിക്കന്‍ വിമാനത്താവളത്തില്‍ സുരക്ഷശക്തം
തീവ്രവാദികള്‍ ഷൂസിനുള്ളില്‍ ബോംബ് ഒളിച്ചു കടത്താന്‍ സാധ്യതയുള്ളതിനാല്‍ അമേരിക്കയിലേക്ക് വരുന്ന വിമാനങ്ങളില്‍ ശക്തമായ സുരക്ഷാ പരിശോധന നടത്തണമെന്ന് ഇന്റലിജന്‍സ് ഓഫീസര്‍ അറിയിച്ചു. സിഎന്‍എന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. തീവ്രവാദി ആക്രമണത്തിന് സാധ്യതയില്ലെങ്കിലും വിവിധ രാജ്യങ്ങളിലെയും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് ദേശസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നത് . തീവ്രവാദി സംഘടനകള്‍ പല ഡിസൈനുകളില്‍ ബോംബുകള്‍ ഉണ്ടാക്കുന്നതായിട്ടാണ് അറിവ് ലഭിച്ചത് .
സൂചനകളൊന്നും ലഭിച്ചില്ലെന്നും സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണി മുന്നറിയിപ്പുകള്‍ നല്‍കുന്നതെന്ന് ഓഫീസര്‍ അറിയിച്ചു.
സൗന്ദര്യ വര്‍ദ്ധക വസ്‌തുക്കളുടെയും ടൂത്ത് പോസ്റ്റിന്റെയും ട്യൂബുകളില്‍ റഷ്യയിലേക്ക് ബോംബ് കടത്തുന്നുണ്ടെന്ന് പറയുന്നതുമായി മുന്നറിയിപ്പിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് തൊട്ടു പിന്നാലെ തന്നെ പാരിസ്- മിയാമി അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ബ്രട്ടീഷ് പൗരനായ റിച്ചാര്‍ഡ് റീഡ് ഷൂസിനുള്ളില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയും ജീവപര്യന്തം ശിക്ഷ കിട്ടുകയും ചെയ്‌തു.
വിമാനയാത്രക്കാരുടെ ചെരുപ്പുകളടക്കം അഴിച്ച് എക്‌സ്‌റേ ചപരിശഓധന രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിര്‍ബന്ധമാക്കി.
പാരിസ്, ജോഹന്നാസ്‌ബര്‍ഗ്, കെയ്‌റോ തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ കര്‍ശന പരിശോധനയാണ് . ഗള്‍ഫ് രാജ്യങ്ങളുടെയും മറ്റു രാജ്യങ്ങളുടെയും 30 വിമാനത്താവളങ്ങളില്‍ സൂക്ഷമ പരിശോധനയുണ്ട് .
https://www.facebook.com/Malayalivartha