സൗദിയില്‍ ചരക്ക് ബോട്ടിന് തീപിടിച്ചു മലയാളിയടക്കം 11 ഇന്ത്യാക്കാരെ രക്ഷപ്പെടുത്തി
കുവൈറ്റിലേക്ക് ഒമാനില്‍ നിന്ന് പോയ ചരക്ക് ബോട്ടിന് സൗദി മേഖലയില്‍ തീപിടിച്ചു. സൗദി ആരോംകൊ കമ്പനി ജീവനക്കാരും സൗദി കോസ്റ്റല്‍ ഗാര്‍ഡും ചേര്‍ന്ന് 11 ഇന്ത്യാക്കാരെ രക്ഷപ്പെടുത്തി. അതില്‍ കോഴിക്കോട് കുറ്റിച്ചിറ ആനവാതുക്കല്‍ അഷറഫ് എന്ന മലയാളിയും ഉള്‍പ്പെടും. ചൊവ്വാഴ്‌ച വൈകുന്നേരം ജൂബൈല്‍ തീരത്ത് നിന്ന് 43 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ടിന്റെ എന്‍ജിന് തീപിടുത്തമുണ്ടായത് .
തീപിടുത്തമുണ്ടായയുടനെ ബോട്ടിലുണ്ടായിരുന്ന 11 പേരും കടലിലേക്ക് ചാടി. നടുക്കടലില്‍ മരണത്തെമുഖാമുഖം കണ്ട് അര മണിക്കൂറിലേറെ അവര്‍ സഹായത്തിനായി അലഞ്ഞു. ദൂരെ നിന്നും തീ ആളി കത്തുന്നതുകണ്ടാണ് ആരാംകൊ എണ്ണ കമ്പനിയുടെ ടഗ്ഗ് എത്തിയത് . അതിനോടൊപ്പം സൗദി സംരക്ഷസേനയും എത്തിയതോടെയാണ് ഇവരെ രക്ഷിക്കാന്‍ കഴിഞ്ഞത് .
അപകടത്തില്‍ രണ്ടുപോരൊഴിച്ച് എല്ലാപേരും സുരക്ഷിതരാണ്. രണ്ടു പോര്‍ക്ക് നിസ്സാര പരിക്കാണുള്ളത്. ജൂബൈലില്‍ എത്തിച്ച ഇവര്‍ക്ക് പ്രാധമിക ശുശ്രൂഷ നല്‍കി. പരിക്കേറ്റവരെ ജൂബൈലില്‍ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു .
കുവൈത്തിലെ ദോഹാ തുറമുഖത്തിലേക്ക് യു.എ.ഇ യിലെ മഹമൂദ് സുലൈമാന്റെ ഉടമസ്ഥതയിലുള്ള ഗസ്സാസ് എന്ന ചരക്കു ബോട്ടാണ് എണ്ണൂറോളം ആടുകളുമായി പുറപ്പെട്ടത് .
https://www.facebook.com/Malayalivartha