മലയാളി കുടുംബത്തിലെ മൂന്നുപേര്‍ റിയാദില്‍ ശ്വാസം മുട്ടി മരിച്ചു
റിയാദില്‍ ഹീറ്റര്‍ പൊട്ടി വാതകം ചോര്‍ന്ന് ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചു. കായംകുളത്ത് പത്തിയൂര്‍ ശബരിക്കല്‍ പരേതനായ മാധവന്റെ മകന് രവി (55) , ഭാര്യ ചന്ദ്രലീല (45 ), മകന് ആരോമല്‍ (5) എന്നിവരാണ് മരണപ്പെട്ടത് .
ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം . ആരോമലും ചന്ദ്രലീലയും മൂന്നു ദിവസം മുമ്പാണ് റിയാദില്‍ എത്തിയത് . രവി സ്വകാര്യകമ്പനിയിലെ ഉദ്യാഗസ്ഥനാണ് . ഫ്ളാറ്റില്‍ ഉറങ്ങവെ ഹീറ്റര്‍ പൊട്ടി അതില്‍ നിന്നും വമിച്ച വാതകം ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരിച്ചെതെന്നാണ് ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം.
https://www.facebook.com/Malayalivartha