മനാമയില്‍ തിരുവനന്തപുരം സ്വദേശി ആത്മഹത്യചെയ്ത നിലയില്‍
മനാമയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിയുള്ള തിരുവനന്തപുരം സ്വദേശി ഫ്ളാറ്റില്‍ തൂങ്ങി മരിച്ചു. കോവളം സ്വദേശിയായ ജോണ്‍ ജോസഫാണ് (48) മരിച്ചത് . ഇയാള്‍ അവിടെ അക്കൗണ്ട്സ് വിഭാഗത്തില്‍ ജോലിചെയ്തുവരികയായിരുന്നു.
മനാമ സുഖില്‍ ശൈഖ് അബ്ദുല്ല റോഡിലെ ഫ്ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു താമസം. ശനിയാഴ്ച ഡ്യൂട്ടി കഴിഞ്ഞ പോയിട്ട് ഞായറാഴ്ച ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് കമ്പനി അധികൃതര്‍ അന്വേഷിച്ചത് . അവര്‍ റൂമിലെത്തി നോക്കിയപ്പോള്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. അകത്ത് മൊബൈല്‍ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് ഉച്ചയോടെ കമ്പനിക്കാര് പോലീസിനെയും കൂട്ടി വന്ന് വാതില്‍ തുറന്നപ്പോഴാണ് അകത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത് .
മുമ്പ് ഇതേ കമ്പനിയുടെ സൗദി ബ്രാഞ്ചിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത് . ഇപ്പോള്‍ ബഹ്റിനിലോട്ട് വന്നിട്ട് രണ്ടു വര്‍ഷമായതേയുള്ളൂ. ജോണ്‍ നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്താണ് മരണകാരണമെന്നും ആര്‍ക്കും അറിയില്ല. എല്ലാപേരോടും വളരെ അടുത്ത് ഇടപഴകുമായിരുന്നു സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായും പറയുന്നു.
നാട്ടില്‍ ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. സര്‍ക്കാര്‍ ജീവനക്കാരിയാണ് ഭാര്യ. മൃതദേഹം സല്‍മാനിയ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് .
https://www.facebook.com/Malayalivartha