പ്രവാസികള്‍ക്കായി ഓണ്‍ലൈന്‍ വോട്ടിംഗ് : തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയില്‍
വിദേരത്ത് ജോലി ചെയ്യുന്ന ഇന്ത്യാക്കാര്‍ക്കും വോട്ടു ചെയ്യാനുള്ള അവകാശത്തെ പരിഗണിച്ചുകൊണ്ട് അവര്‍ക്ക് ഓണ്‍ലൈന്‍ വഴി വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നു. ഈ തീരുമാനം നടപ്പിലായാല്‍ ലക്ഷക്കണക്കിന് ഇന്ത്യാക്കാര്‍ വോട്ട് ചെയ്യുമെന്നാണ് കരുതുന്നത് . ഏതായാലും പൊതു തിരഞ്ഞെടുപ്പിനു ശേഷമേ ഇക്കാര്യം പരിഗണിക്കുകയുള്ളൂ.
ഓണ്‍ലൈന്‍ വഴി സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കുന്ന കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതീവ പരിഗണനയിലെടുത്തിരിക്കുകയാണ് . വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പ്രവാസി മന്ത്രാലയവും അപേക്ഷകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്തിരുന്നു.
തപാല്‍ വോട്ട് അനുവദിക്കുക , ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ വോട്ടു ചെയ്യാന്‍ അവസരമൊരുക്കുക, ഓണ്‍ലൈന്‍ വഴി വോട്ട രേഖപ്പെടുത്തുക തുടങ്ങിയ മൂന്ന് ഉപാധികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലുണ്ടായിരുന്നത് .
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായത്തില്‍ ഓണ്‍ലൈന്‍ വഴിയുള്ള വോട്ടവകാശമാണ് നല്ലതെന്നാണ് വിലയിരുത്തല്‍ . ഇത് തീരുമാനം നിലവില്‍ വന്നാല്‍ ഏകദേശം ഒരു കോടിയിലേറെ ജനങ്ങള്‍ക്ക് ഗുണം ചെയ്യും.
https://www.facebook.com/Malayalivartha