സൗദിയിലെ പ്രവാസികള്‍ക്കായി എംബസി ഇടപെടല്‍ സജീവമാകുന്നു
സൗദി അറേബ്യയില്‍ വീട്ടു ജോലിക്കായി എത്തിയവരില്‍ ആര്‍ക്കെങ്കിലും ജോലി വിടേണ്ട സാഹചര്യം വന്നാല്‍ അവരെ മാറ്റി പാര്‍പ്പിക്കാന്‍ റിയാദിലെ ഇന്ത്യന്‍ എംബസി അഭയകേന്ദ്രം ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിക്കുകയുണ്ടായി. രോഗാവസ്ഥയുള്ളവരെ നാട്ടിലെത്തിക്കാനും നിയമസഹായത്തിനും ചികിത്സാസഹായവും എംബസി മുഖാന്തിരം ലഭിക്കുകയും ചെയ്യും.
പ്രവാസി ഇന്ത്യാക്കാര്‍ക്ക് അര്‍ഹമായ കേസുകളില്‍ നിയമസഹായവും എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശമുണ്ടെന്നും ഇന്ത്യന്‍ സാമൂഹിക ക്ഷേമനിധിയുടെ നിശ്ചിത ശതമാനം മാറ്റി വയ്‌ക്കണമെന്നും ആവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ സൗദി അറേബ്യ ( ഫൊക്കാസ) പ്രസിഡന്റ് ആര്‍. മുരളീധരന്‍ നായരും മറ്റും സമര്‍പ്പിച്ച ഹര്‍ജിയിലാണു വിശദികരണമുള്ളത് .
സൗദിയിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ താമസിക്കുന്നവരെ പിഴയടച്ചു നാട്ടിലെത്തിക്കാനും എംബസി ഇടപെടാറുണ്ട് . ജയിലില്‍ കഴിയുന്നവരുടെ വിവരണങ്ങളെല്ലാം ഇന്ത്യന്‍ എംബസി സൂക്ഷിച്ചിട്ടുണ്ട് . റിയാദിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ സമൂഹക്ഷേമനിധിയിലേക്ക് കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ ശേഖരിച്ച 10.33 കോടി രൂപയില്‍ നിന്ന്. 4.97 കോടി രൂപ ചെലവഴിച്ചു. അടിയന്തര സര്‍ട്ടിഫിക്കറ്റുകളും മറ്റും വേണമെന്ന് സമീപിച്ചവരെ സഹായിക്കുന്നതിലേയ്‌ക്കാണ് ചെലവഴിച്ചത് .
https://www.facebook.com/Malayalivartha