ഹവാല : 50 ലക്ഷം രൂപയുമായി ചെന്നൈയില്‍ മലയാളി പിടിയില്‍
കേരളത്തിലേക്ക് രേഖകളില്ലാതെ 50 ലക്ഷം രൂപ കടത്താന്‍ ശ്രമിച്ച മലയാളി ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫൈസലാണ് (35) പിടിയിലായത് . തിരുവനന്തപുരം മെയിലില്‍ പണവുമായി കയറാന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിക്കപ്പെട്ടത് .
ഫ്‌ളവര്‍ ബസാറില്‍ നിന്ന് കൊച്ചിയിലെ ഒരാള്‍ക്ക് നല്‍കാനായി കൈമാറിയ പണമാണെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത് . പണം കൈവളം വച്ചതിന് ആവശ്യമായ രേഖകളൊന്നുമില്ലെന്ന് റെയില്‍വേ പോലീസ് ഇന്‍സ്‌പെക്‌ടര്‍ പുരുഷോത്തമന്‍ പറഞ്ഞു. ഫ്‌ളവര്‍ ബസാറില്‍ നിന്ന് പണം കൈമാറിയയാളുടെ ഫോണില്‍ വിളിച്ചെങ്കിലും വിജയിച്ചില്ല. ഫൈസലിനെ പോലീസ് ചോദ്യം ചെയ്‌തു വരികയാണ് .
https://www.facebook.com/Malayalivartha