മലയാളി സമൂഹം ആശങ്കപെട്ടത് സംഭവിച്ചു
രാജ്യത്തെ നടുക്കിയ സ്‌പോടന വിവരം നാടാകെ പടര്‍ന്നതോടെയാണ് ഖത്തറിലും നാട്ടിലുമുളള മലയാളികളും ആശങ്കയിലായി. 10.25 ന് ഘോരശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായതിന്റെ തൊട്ടടുത്ത നിമിഷം തന്നെ വിവരം അറിഞ്ഞുതുടങ്ങിയിരുന്നു. ലാന്‍ഡ് മാര്‍ക്ക് മാളില്‍ പൊട്ടിത്തെറി ഉണ്ടായെന്നായിരുന്നു ആദ്യം അറിഞ്ഞത്. ഏതാനും സമയത്തിനകം പെട്രോള്‍ പമ്പിലെ ടാങ്ക് പൊട്ടിതെറിച്ചുവെന്നായി. ഒരു മണീക്കൂര്‍ പിന്നിട്ടതൊടെയാണ് അപകടത്തിന്റെ യതാര്‍ഥ വിവരം പുറത്തറിഞ്ഞത്. ലാന്‍ഡ് മാര്‍ക്കിന് പിറകിലെ പെട്രോള്‍ പമ്പിലെ കഫ്‌റ്റീരിയയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടി തെറിച്ചുവെന്നായിരുന്നു ആദ്യ വിവരം പിന്നീടാണറിയുന്നത് റസ്റ്റോറന്റിലെ മേല്‍ക്കുരയിലെ ഗ്യസ് ടാങ്കാണ് പൊട്ടിത്തെറിച്ചതെന്ന്. ഇവിടെ മലയാളികള്‍ നടത്തുന്ന ഒന്നിലധികം കഫ്‌റ്റീരികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടെ ഖത്തറിലെ മലയാളി സമൂഹം ആശങ്കയിലായി. ചാനലുകളില്‍ വാര്‍ത്ത വന്നതോടെ നാട്ടിലുളളവരും ആങ്കയിലായി. ആശങ്കപ്പെട്ടതുപോലെതന്നെ അപകടത്തില്‍ മലയാളികളും ഉള്‍പ്പെട്ട വിവരം ഉച്ച കഴിഞ്ഞാണ് സ്ഥിരീകരിക്കപ്പെട്ടത്. നാല് മലയാളി ജീവനക്കാരെ കാണാനില്ലാന്നായിരുന്നു ആദ്യ വാര്‍ത്ത. പിന്നാലെ രണ്ടുപേര്‍ മരിച്ചതായി കമ്പനി അധികൃതര്‍ സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha