ദുബായില്‍ ജദ്ദാഫ് , ക്രീക്ക് മെട്രോ സ്റ്റേഷനുകളുടെ ഉദ്‌ഘാടനം ഇന്ന്
ഗ്രീന്‍ ലൈന്‍ മെട്രോയിലെ ജദ്ദാഫ്, ക്രീക്ക് സ്റ്റേഷനുകള്‍ ശനിയാഴ്‌ച യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കും. സ്റ്റേഷനുകളിലെ സ്‌ങ്കേതിക സുരക്ഷാ പരിശോധനകളും ജീവനക്കാര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
ഗ്രീന്‍ ലൈനിന്റെ അവസാനത്തിലാണ് ഈ രണ്ടു സ്റ്റേഷനുകളും സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്നും യാത്രക്കാരെ സ്വീകരിച്ചു തുടങ്ങുന്നതോടെ മെട്രോയ്‌ക്കായി സ്ഥാപിച്ച മുഴുവന്‍ സ്റ്റേഷനുകളും പ്രവര്‍ത്തന സജ്ജമാകും. അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനെ കുറിച്ചും സുരക്ഷയെ സംബന്ധിച്ചും അതത് വിഭാഗങ്ങള്‍ പരിശോധന നടത്തി. ഇരു സ്റ്റേഷനുകളിലുമായി 16 ജീവനക്കാരെ നിയമിക്കുകയും പരിശീലിപ്പിക്കുകയും ചെയ്‌തിട്ടുണ്ട് .
ആരംഭത്തില്‍ ജദ്ദാഫ് സ്റ്റേഷനില്‍ 2400 പേരെയും ക്രീക്കില്‍ 1400 യാത്രക്കാരെയുമാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ ഒരു ഭാഗത്തേക്ക് 11,000 യാത്രക്കാരെ വീതം ഉള്‍ക്കൊളളാനുള്ള ശേഷി ഇരു സ്റ്റേഷനുകള്‍ക്കുമുണ്ടെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ( ആര്‍.ടി.എ) ചെയര്‍മാന്‍ മത്താര്‍ ആല്‍ തായര്‍ വ്യക്തമാക്കി.
സ്റ്റേഷനുകള്‍ തുറക്കുന്നതോടെ പരിസരപ്രദേശങ്ങളില്‍ നിരവധി പദ്ധതികള്‍ക്കും ഷോപ്പിങ് കേന്ദ്രങ്ങള്‍ക്കും ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ക്രീക്ക് സ്റ്റേഷനെ ഫെസ്റ്റിവല്‍ സിറ്റിയുമായി ബന്ധപ്പെടുത്തുന്നതിന് ബോട്ട് സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട് .
ജദ്ദാഫ് സ്റ്റേഷനില്‍ നിന്നും അവ് വാസല ക്ലബിലേക്ക് പോകുന്നതിന് പ്രത്യേക ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തും ക്ലബില്‍ ടൂര്‍ണമെന്റുകള്‍ നടക്കുന്ന സമയത്താണ് ഈ സൗകര്യം ലഭ്യമാകുക.
ജദ്ദാഫി സ്റ്റേഷനോട് ചേര്‍ന്ന് നൂറ് കാറുകള്‍ പാര്‍ക്കു ചെയ്യാനുള്ള സൗകര്യവുമുണ്ട് . ഇരു സ്റ്റേഷനിലെ യാത്രക്കാര്‍ക്കായി ബസ് റൂട്ടിന് രൂപം നല്‍കിയതായും അദ്ദേഹം അരിയിച്ചു.
https://www.facebook.com/Malayalivartha