പ്രവാസികളുടെ മക്കള്‍ക്കായി മൊബൈല്‍ ഫോണ്‍ ടെക്‌നോളജി പഠന പദ്ധതി
മൊബൈല്‍ ഫോണ്‍ ടെക്‌നോളജിയില്‍ വിദഗ്‌ദ്ധ പരിശീലനം നല്‍കാനും കൂടുതല്‍ യുവ സംരംഭകരെ സൃഷ്‌ടിക്കാമുനായി ദുബൈ കെ.എം.സി.സി തെന്നല പഞ്ചായത്ത് കമ്മിറ്റിയും ബ്രിട്‌കോ ആന്‍ഡ് ബ്രിഡ്‌കോയും സംയുക്ത പഠന പദ്ധതി നടപ്പിലാക്കി. നിര്‍ധനരായ പ്രവാസികളുടെ മക്കള്‍ക്ക് ഈ പദ്ധതിയിലൂടെ സ്ഥാപനത്തില്‍ ഫീസിളവും സൗജന്യ പരിശീലനവും ലഭിക്കും.
ബ്രിട്‌കോ ആന്‍ഡ് ബ്രിഡ്‌കോയുടെ ആസ്ഥാന ഇന്‍സ്റ്റിറ്റിയൂട്ടായ കോട്ടക്കലിന് പുറമെ കോഴിക്കോട് , കണ്ണൂര്‍ , കാഞ്ഞങ്ങാട് , ന്യൂഡല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ടുകളിലും മാര്‍ച്ച് മുതല്‍ ഈ പദ്ധതി നടപ്പില്‍ വരും. 5 വര്‍ഷം കൊണ്ട് അഞ്ഞൂറോളം യുവസംരംഭകരെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യം . സ്‌മാര്‍ട്ട് ഫോണ്‍ , ടാബ്‌ളറ്റ് പി.സി ,. മൊബൈല്‍ ഫോണ്‍ റിപ്പയറിങ് മേഖലയില്‍ ഗള്‍ഫില്‍ വന്‍ അവസരങ്ങളാണുളളത് . സ്ഥാപനത്തില്‍ 5 മാസത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി പരിശീലനവും ലഭിച്ചാല്‍ വര്‍ഷത്തില്‍ 40,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ വരുമാനമുണ്ടാക്കാം.
സ്വദേശി വത്‌ക്കരണം മൂലം ജോലി നഷ്‌ടപ്പെടുമെന്ന ഭീതി ഈ മേഖലയില്‍ ഇല്ല. ഗള്‍ഫില്‍ നിന്ന് തിരിച്ച് നാട്ടിലെത്തിയാലും ജോലിയില്ലാത്ത അവസ്ഥയുണ്ടാകുന്നില്ല. ഇന്ത്യയില്‍ എക്‌സ്‌പീരിയന്‍സ് ഉള്ളവരെ ബ്രിഡ്‌കോ ആന്‌ഡ് ബ്രിഡ്‌കോ ദുബൈയില്‍ ജോലി കണ്ടെത്താന്‍ സഹായിക്കുന്നുണ്ട് . സ്വന്തമായും സംരംഭം തുടങ്ങാന്‍ കഴിയും. സൗദി അറേബ്യയിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അറിയുന്നു.
https://www.facebook.com/Malayalivartha