വാടക അടക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം വരുന്നു
ഓണ്‍ലൈനായി കെട്ടിട വാടക അടക്കാനുളള സംവിധാനം അധികം വൈകാതെ നടപ്പില്‍ വരും. കഴിഞ്ഞ ദിവസം കിഴക്കന്‍ പ്രവശ്യയില്‍ നടന്ന ഗൃഹമന്ത്രാലയത്തിന്റെയും ഉന്നത ഉദ്ദ്യാഗസ്ഥരുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച തീരമാനം ഉണ്ടായത്. ഹൗസിങ് മന്ത്രാലയവും ചേംബര്‍ ഓഫ് കോമേഴ്‌സും ചേര്‍ന്നാണ് ഈ സൗകര്യം ഒരുക്കുന്നത്. ഇതോടെ പ്രവാസികള്‍ക്കും വിദേശികള്‍ക്കും, സ്വേദശികള്‍ക്കും അവരുടെ വാടക ഉടമസ്ഥര്‍ക്ക് ഓണ്‍ലൈനായി അടക്കാനാവും. നാഷണല്‍ നെറ്റ്വര്‍ക്ക് സര്‍വീസ് ലിസ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ കെട്ടിട ഉടമക്കും ലഭിക്കുന്ന വാടക എത്രയാണെന്നും ആരൊക്കെ തുക അടക്കുന്നുണ്ടെന്നും വീഴ്‌ച വരുത്തുന്നവര്‍ ആരെന്നും മന്ത്രാലയത്തിന് അിറിയാനാവും. വാടക നല്‍കുന്നവരില്‍ വീഴ്‌ച വരുത്തുന്നവരെ പിടികൂടാനും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും കഴിയും. വാടക ഇനത്തില്‍ താമസക്കാരില്‍ നിന്ന് നിശ്ചയിച്ചതിലും കൂടുതല്‍ തുക വാങ്ങുന്നതും ഇതോടെ ഇല്ലാതാകും.
https://www.facebook.com/Malayalivartha