സഫയിലെ തോട്ടത്തില്‍ 3 മലയാളികളുള്‍പ്പെടെ 5 ഇന്ത്യാക്കാരെ ജീവനോടെ കുഴിച്ചിട്ടവര്‍ സ്വദേശികളായ കാട്ടറബികള്‍
സൗദിയിലെ സഫയിയില്‍ 3 മലയാളികളുള്‍പ്പെടെ 5 ഇന്ത്യക്കാരെ കൊലപ്പെടുത്തി തോട്ടത്തില്‍ കുഴിച്ചിട്ടവര്‍ 3 സ്വദേശികളായ അറബികളാണെന്ന് സ്ഥിരീകരണം. കേസുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നു സ്വദേശികളായ അറബികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ലഹരിയിലാണ് ഇത് ചെയ്‌തതെന്ന് അവര്‍ പറയുന്നു. ഇവര്‍ കുറ്റം സമ്മതിച്ചതോടെയാണ് ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വം അവസാനിച്ചത് .
കേസുമായി ബന്ധപ്പെടുത്തി 25 പേരെ അറസ്റ്റു ചെയ്‌തെങ്കിലും കൂട്ടത്തിലുള്ള 3 പേരാണ് ഇത് ചെയ്‌തതെന്ന് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടു. ഇവര്‍ കോടതിയില്‍ കുറ്റം ഏറ്റു പറഞ്ഞതോടെ 4 വര്‍ഷം മുമ്പ് നടന്ന ക്രൂരമായ ഈ കൊലപാതകത്തിന് ചുരുളഴിഞ്ഞത്.
അതേസമയം തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ മുന്നു മലയാളികളുള്‍പ്പെടെ 5 ഇന്ത്യാക്കാരുടേതെന്ന് പോലീസ് സ്ഥീരീകരിച്ചു. കൊല്ലം കൊട്ടാരക്കര മുസ്ലീം സ്‌ട്രീറ്റില്‍ ഷാജഹാന്‍ കുഞ്ഞ്, തിരുവനന്തരപുരം കല്ലമ്പലം നാവായിക്കുളം വടക്കേവിള സലീം അബ്‌ദുല്‍ ഖാദര്‍ , കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ശൈഖ്, കന്യാകുമാരി സ്വദേശികളായ ലാസര്‍ , ബഷീര്‍ ഫാറൂഖ് എന്നിവരാണ് കൊല്ലപ്പെട്ടത്.
സൗദിയിലെ തോട്ടത്തില്‍ കണ്ടെത്തിയ ശരീരാവശിഷ്‌ടങ്ങളില്‍ രണ്ടെണ്ണം മലയാളികളുടേത്
2010 ലായിരുന്നു ഈ സംഭവം. മദ്യവുമായി കാറില്‍ പോകുന്നതിനിടെ തോട്ടത്തില്‍ നിന്ന് സുഹൃത്ത് വിളിച്ചതിനനുസരിച്ചാണ് ചെന്നതെന്ന് പ്രതികളിലൊരാള്‍ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. തന്റെ വാഹനത്തിലും മദ്യമുണ്ടായിരുന്നു. അവിടെ എത്തിയപ്പോഴാണ് തൊട്ടടുത്ത മുറിയില്‍ അഞ്ചുപേരെ കൈകള്‍ പിന്നിലേക്ക് കെട്ടിയ നിലയില്‍ കണ്ടത്. അന്വേഷിച്ചപ്പോള്‍ കൂട്ടത്തിലൊരാള്‍ അയാളുടെ സ്‌പോണ്‍സറുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് മറുപടി ലഭിച്ചത്. പിന്നീട് കൂട്ടുകാരോടൊപ്പം മദ്യത്തിനും മയക്കുമരുന്നിനും അടിമയായി. ലഹരി മൂത്തപ്പോള്‍ കെട്ടിയിട്ടവരെ മര്‍ദ്ദിക്കുകയും അവര്‍ ബോധരഹിതരാകുകയും ചെയ്‌തു. അതിനുശേഷം ടേപ്പു കൊണ്ട് ബന്ധിച്ച് തോട്ടത്തിലെ കുഴികളിലിട്ട് മൂടി. അതിന്റെ കൂടെ അവരുടെ തിരിച്ചറിയല്‍ രേഖയും കുഴിയിലിട്ട് മൂടി.
തോട്ടം പാട്ടത്തിനെടുത്തയാള്‍ കൃഷി ആവശ്യത്തിനായി മണ്ണു കിളയ്‌ക്കുമ്പോഴാണ് മൃതദേഹാവശിഷ്‌ടങ്ങളും തിരിച്ചറിയല്‍ രേഖകളും കണ്ടെത്തിയത്. ഷാജഹാന്റെയും സലീമിന്റെയും തിരിച്ചറിയല്‍ രേഖകളാണ് കേസിന്റെ നിര്‍ണായക വഴിത്തിരിവായത്. എല്ലിന്‍ കഷണങ്ങളും തലയോട്ടിയും മാത്രമാണ് മണ്ണിനടിയില്‍ നിന്ന് ശരീരാവശിഷ്‌ടമായി ലഭിച്ചത്. ഇവ ഡിഎന്‍ എ പരിശോധനയ്‌ക്ക് അയച്ചിരുന്നു.
ഷാജഹാന്റെ സഹോദരന്‍ നിസാമില്‍ നിന്നും രക്തസാമ്പിളുകളെടുത്ത് ഡി എന്‍ എ ടെസ്റ്റിന് അയച്ചിട്ടുണ്ടായിരുന്നു. അതിന്റെ ഫലം കിട്ടിയെങ്കിലും ഔദ്യോഗികപരമായി പുറത്തു വിട്ടിട്ടില്ല.
ഈ സംഭവം പ്രവാസികള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha